കാണാതായ കുട്ടികളെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: പുത്തൂര്‍ സിഎസ്‌ഐ ബോയ്‌സ് ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം ആണ് 15 വയസ്സുള്ള ആണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ദക്ഷിണ കന്നഡ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്് നടത്തിയ സിസിടിവി പരിശോധനയിവാണ് കുട്ടികള്‍ പുത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്്. എഎസ്ഐ ചന്ദ്രഹാസ് ഷെട്ടിയും ഹെഡ് കോണ്‍സ്റ്റബിള്‍ കുമാരസ്വാമിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം കുട്ടികളെ കണ്ടെത്തുന്നതിനായി സക്ലേഷ്പൂര്‍, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍…

Read More

പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് നിറച്ച് കൊറിയര്‍; രണ്ട് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: ഒരു പ്രശസ്ത ആഭ്യന്തര കൊറിയര്‍ ഏജന്‍സി സംശയാസ്പദമായ ചില ഗുളികകള്‍ നിറച്ച ഒരു പാവയെ കണ്ടെത്തി. പതിവ് പരിശോധനയുടെ ഭാഗമായി ഒരു പാര്‍സല്‍ സ്‌കാന്‍ ചെയ്തപ്പോളാണ് ഗുളികകള്‍ നിറച്ച പാവയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ ഇത് അധികാരപരിധിയിലുള്ള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അവര്‍ നടപടിയെടുക്കുകയും വൈറ്റ്ഫീല്‍ഡിലെ പട്ടന്തൂര്‍ അഗ്രഹാരയിലുള്ള കൊറിയര്‍ ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് രണ്ട് അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്യത്് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശി എസ് പവിഷ് (33), മലപ്പുറം സ്വദേശി…

Read More

മജസ്റ്റിക് കെംപഗൗഡ ബസ് സ്റ്റാൻഡ്; രണ്ട് മണിക്കൂറോളം സർവീസ് നിർത്തിയത്തിൽ വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: നഗരത്തിലെ മജസ്റ്റിക്ക് ക്രാന്തിവീര സങ്കൊല്ലി റെയിൽവേ (കെആർഎസ്) റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കെംപെഗൗഡ ബസ് സ്റ്റേഷനിൽ 2-3 മണിക്കൂർ ബസ് സർവീസുകൾ നിർത്തിവച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കെആർഎസ് സ്റ്റേഷനിലെത്തിയതിന് പകരമായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സർവീസുകൾ നിർത്തിവച്ചു. രണ്ട് മണിക്കൂർ സർവീസ് നിലച്ചത് മൂലം ബാക്കിയുള്ള നേരങ്ങളിലെ സർവീസുകൾ വൈകുകയും യാത്രക്കാർ ബസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടിയും വന്നു. എന്നാൽ,…

Read More

ടിപ്പു ജയന്തിക്ക് ശേഷം ഈദ്ഗാ മൈതാനം ഗോമൂത്രം തളിച്ച് ശുദ്ധിയാക്കി മുത്തലിക്ക്

ബെംഗളൂരു: ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിന് സമീപമുള്ള ഈദ്ഗാ മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വെള്ളിയാഴ്ച വേദി ‘അപവിത്രം” (അവിശുദ്ധമോ അശുദ്ധമോ) ആയി മാറിയെന്ന് ആരോപിച്ച് അവിടെ ഗോമൂത്രം തളിച്ചു. ശേഷം ഹുബ്ബള്ളി-ധാർവാഡ് മഹാനഗര പാലികെയുടെ (എച്ച്‌ഡിഎംപി) അനുമതിയോടെ സേനാംഗങ്ങളും ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കനകദാസ ജയന്തി ആഘോഷിച്ചു. “ടിപ്പു ഹിന്ദു വിരുദ്ധനും കന്നഡ വിരുദ്ധനും മതഭ്രാന്തനും ക്രൂരനുമായിരുന്നുവെന്നും ടിപ്പു, പലരെയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് ഈ സ്ഥലത്തെ ‘അപവിത്രം’ ആക്കി.…

Read More

ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിൻ സ്റ്റേഷൻ മാറി: ബെംഗളൂരുവിൽ നിന്നുണ്ടായിരുന്നത് 431 യാത്രക്കാർ

ബെം​ഗളൂരു : ബെം​ഗളൂരു-വാരണാസി ഭാരത് ഗൗരവ് കാശി ദർശൻ ട്രെയി യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുമെന്നുള്ള മുന്നറിയിപ്പ് ബെം​ഗളൂരുവിൽ നിന്നുള്ള 431 യാത്രക്കാരെ അറിയിക്കുന്നതിനായി ബുധനാഴ്ച വൈകുന്നേരം മുതൽ ഐ ആർ സി ടി സി ജീവനക്കാർ വൻശ്രമം നടത്തി. 600 യാത്രക്കാരുമായി തീവണ്ടി ഹൗസ്ഫുൾ ആയിട്ടാണ് യാത്ര തുടങ്ങിയത്. സംസ്ഥാന എൻഡോവ്‌മെന്റ് വകുപ്പിന്റെ യഥാർത്ഥ പ്ലാൻ അനുസരിച്ച്, എട്ട് ദിവസത്തെ പര്യടനത്തിനായി കെഎസ്ആർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.45 ന് ട്രെയിൻ പുറപ്പെടേണ്ടതായിരുന്നു. “ട്രെയിൻ ആരംഭിക്കാൻ പിഎംഒ താൽപ്പര്യം കാണിച്ചതിനാൽ, വന്ദേ ഭാരത് എക്‌സ്‌പ്രസിന്…

Read More

പാക് ടി20 വിജയം ആഘോഷിച്ചതിന് സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത 4 കുട്ടികൾ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: ട്വന്റി-20 ലോകകപ്പിലെ പാകിസ്ഥാൻ വിജയം ആഘോഷിച്ചതിന്റെ പേരിൽ കർണാടക പോലീസ് ചിക്കമംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പ്രതികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. നവംബർ ഒമ്പതിന് ബാലെഹോന്നൂരിനടുത്തുള്ള എൻആർ പുരയിലാണ് സംഭവം. ന്യൂസിലൻഡിനെ പാകിസ്ഥാൻ തോൽപ്പിച്ചതിന് പിന്നാലെയാണ് ആൺകുട്ടികൾ ആഘോഷവുമായി രംഗത്തെത്തിയിരിക്കുന്നത്. അവർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതായും പോലീസ് പറഞ്ഞു. പ്രകടനം കണ്ടുനിന്ന നാട്ടുകാർ ആൺകുട്ടികൾക്ക് എതിരെ ജോലി ചെയ്യുന്ന ഫാം മാനേജരോട് പരാതിപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികൾ അസം സ്വദേശികളാണെന്ന് പറഞ്ഞ് ഒരു…

Read More

സംസ്ഥാനത്തെ സ്‌കൂളുകളിൽ വീണ്ടും വാട്ടർ ബെൽ മുഴങ്ങും

ബെംഗളൂരു; സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ബോർഡുകളുമായും അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകളിൽ “വാട്ടർ ബെൽ” എന്ന ആശയം വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിർജ്ജലീകരണം, വയറ്റിലെ അസ്വസ്ഥത, തൊണ്ട വരൾച്ച, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്കിടയിൽ വെള്ളം കുടിക്കുന്നത് കുറയുന്നത് ആയി കണ്ടെത്തിയത്. പദ്ധതി വീണ്ടും അവതരിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് (ഡിഡിപിഐ) നിർദേശം നൽകിയതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശരീരത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനും വെള്ളം വളരെ പ്രധാനമാണ്,…

Read More

ഗിന്നസ് റെക്കോർഡ്സിൽ ഇടംപിടിച്ച് ബെംഗളൂരു വിമാനത്താവളത്തിലെ 108 അടി കെമ്പഗൗഡ പ്രതിമ

'Nadaprabhu' Kempegowda

ബെംഗളൂരു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യുന്ന ബെംഗളൂരു സ്ഥാപകൻ കെംപെഗൗഡയുടെ കൂറ്റൻ പ്രതിമ ഗിന്നസ് ബുക്കിൽ ഇടം നേടി. സമൃദ്ധിയുടെ പ്രതിമ എന്നറിയപ്പെടുന്ന 108 അടി വെങ്കല പ്രതിമ ബെംഗളൂരുവിന് പുറത്തുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ഒരു നഗരത്തിന്റെ സ്ഥാപകന്റെ ആദ്യത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. നവംബർ 9 ബുധനാഴ്ച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് പ്രതിമ ലോക റെക്കോർഡ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്. ബെംഗളൂരു നിർമ്മാതാവ് നാദപ്രഭു കെമ്പഗൗഡയുടെ പ്രതിമ ഞങ്ങൾക്ക്…

Read More

അഭിവൃദ്ധിയുടെ പ്രതിമ രൂപപ്പെടുത്തുന്നതിൽ പ്രവർത്തിച്ചത് ഒരു കുടുംബത്തിലെ 3 തലമുറ

ബെംഗളൂരു: സുതാർ കുടുംബത്തിലെ മൂന്ന് തലമുറക്കാരണ് 200 കരകൗശല വിദഗ്ധർക്കൊപ്പം അഭിവൃദ്ധിയുടെ പ്രതിമ രൂപപ്പെടുത്തുന്നതിൽ പ്രവർത്തിച്ചത്. ഇവർ നിർമിച്ച അഭിവൃദ്ധിയുടെ പ്രതിമ കിയാ- യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. രൂപകല്പനയും ആശയവും പദ്മഭൂഷൺ റാം വി സുതാർ അംഗീകരിച്ചപ്പോൾ, കാസ്റ്റിംഗ് പിതാവിന്റെ നിരീക്ഷണത്തിൽ മകൻ അനിൽ സുതാർ നിർവ്വഹിച്ചു. ചെറുമകൻ സമീർ സുതാറാണ് ഇൻസ്റ്റാളേഷനും സർക്കാരുമായുള്ള ഏകോപനവും നിർവഹിച്ചത്. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ) , വിധാന സൗധയ്ക്കും വികാസ സൗധയ്ക്കും ഇടയിൽ സ്ഥാപിച്ച…

Read More

രാജീവ് ഗാന്ധി വധക്കേസ്: നളിനിക്കും രവിചന്ദ്രനും ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജയില്‍ മോചനം

ബെംഗളൂരു: രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശേഷിക്കുന്ന നളിനി ശ്രീഹരനും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.  ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991-ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്റെ (എൽടിടിഇ) ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. എജി പേരറിവാളൻ ജയിൽ മോചിതനായി ആറ് മാസത്തിന് ശേഷമാണ് മുരുകൻ, നളിനി, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, പി രവിചന്ദ്രൻ…

Read More
Click Here to Follow Us