ബെംഗളൂരു: ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിന് സമീപമുള്ള ഈദ്ഗാ മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വെള്ളിയാഴ്ച വേദി ‘അപവിത്രം” (അവിശുദ്ധമോ അശുദ്ധമോ) ആയി മാറിയെന്ന് ആരോപിച്ച് അവിടെ ഗോമൂത്രം തളിച്ചു. ശേഷം ഹുബ്ബള്ളി-ധാർവാഡ് മഹാനഗര പാലികെയുടെ (എച്ച്ഡിഎംപി) അനുമതിയോടെ സേനാംഗങ്ങളും ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കനകദാസ ജയന്തി ആഘോഷിച്ചു. “ടിപ്പു ഹിന്ദു വിരുദ്ധനും കന്നഡ വിരുദ്ധനും മതഭ്രാന്തനും ക്രൂരനുമായിരുന്നുവെന്നും ടിപ്പു, പലരെയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് ഈ സ്ഥലത്തെ ‘അപവിത്രം’ ആക്കി.…
Read More