തുടക്കം 85 ആടുകളിൽ നിലവിൽ 25000 ആടുകൾ, കർഷകനെ തേടി പുരസ്‌കാരമെത്തി 

ബെംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്‌ (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം.

യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കര്‍ഷകന്‍. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാന്‍ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകള്‍. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍ ആടുകളെ പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം 85 ആടുകളെയാണ് ഞാന്‍ ആദ്യം വളര്‍ത്തിയിരുന്നത്. അതില്‍ നിന്നും ഏകദേശം 400 ഓളം ആടുകളെ കിട്ടി. 2012ല്‍ 2500 ചെമ്മരിയാടുകളാണ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് മികച്ച രീതിയില്‍ ബ്രീഡിംഗ് നടത്തി. ഇപ്പോള്‍ ഏകദേശം 25000 ഓളം ചെമ്മരിയാടുകള്‍ ഉണ്ട്,  ആചാര്യ പറയുന്നു.

2012 ലാണ് ആചാര്യ തന്റെ ഫാം ആരംഭിച്ചത്. ഏകദേശം 50 ഏക്കറിലായിട്ടാണ് ഫാം നിലനില്‍ക്കുന്നത്. മികച്ച രീതിയിലുള്ള ബ്രീഡിംഗ് നടത്തി സങ്കരയിനത്തില്‍പ്പെട്ട ആടുകളെ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും ആചാര്യ പറഞ്ഞു.

ആട്ടിന്‍പാല്‍, നെയ്യ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ഇപ്പോള്‍ ഉണ്ട്. കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ലാഭം കിട്ടുന്ന കൃഷിയാണിത്. നിരവധി സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആട് കൃഷിയുമായി ബന്ധപ്പെട്ട് തങ്ങള്‍ പരിശീലനം നല്‍കുന്നുണ്ടെന്നും ആചാര്യ പറഞ്ഞു.

കര്‍ഷക ദിനമായ ഡിസംബര്‍ 23നാണ് തനിക്ക് ഈ പുരസ്‌കാരം ലഭിച്ചതെന്നും ആചാര്യ പറഞ്ഞു. 15000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us