ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിശീലനത്തിന്‍റെ മറവില്‍ കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനം വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ അടക്കം ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിൽ.
ഷിലുമെ എജുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനായ കൃഷ്ണപ്പ രവികുമാര്‍ ആണ് പിടിയിലായത്. ഈ ട്രസ്റ്റിന് മൂന്ന് ഡയറക്ടര്‍മാരാണുള്ളത്. ട്രസ്റ്റിനെതിരെയും ജീവനക്കാര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ ആണ് ഷിലുമെക്ക് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.
ബി.എല്‍.ഒമാര്‍ക്ക് സമാനമായി ആളുകളെ നിയോഗിച്ച് ഇവര്‍ വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ശേഖരിച്ചുവെന്നാണ് കേസ്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്.ആര്‍. ജീവനക്കാരന്‍ ധര്‍മേഷ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.