ബെംഗളൂരു: റോഡിലെ കുഴിയിൽ തെന്നിവീണ ബൈക്ക് യാത്രികൻ അതെ കുഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നഗരഭരണകൂടം തിരക്കിലായിരിക്കെയാണ് സംഭവം നടന്നത്., അൾസൂരിലെ ആദർശ തിയറ്ററിന് സമീപത്തെ കുഴിയിൽ ഇരുചക്രവാഹനം തെന്നിവീണ് ബൈക്ക് യാത്രികൻ പരുക്കുകളോടെയോ രക്ഷപ്പെട്ടു. ഇതിന്റെ ദേഷ്യത്തിൽ ബൈക്ക് യാത്രികൻ അതെ കുഴിയിൽ ഇരുന്നു പ്രതിഷേധിച്ചു. വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവത്തിന്റെ വീഡിയോ വഴിയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തതോടെ ബിബിഎംപിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉളവായത്.
Today morning 6 AM, this person fallen to pathole while riding vehicle & no one responded yet at near Ulasoor Opp. to Adarsha theatre, OldMadrasRoad, Bangalore. Thanks to CV RamanNagara MLA @mla_raghu 4 keeping Bengalurians struggle with their lives every day. #SpeakUpBengaluru pic.twitter.com/UXEsu2dhA9
— ಮಾತಾಡ್ ಮಾತಾಡ್ ಬೆಂಗಳೂರು – #SpeakUpBengaluru (@SpeakUpBengalur) November 11, 2022
സ്ഥലം എം.എൽ.എയായ എസ്. രഘുവിന്റെ സി.വി. രാമൻ നഗർ നിയമസഭാ മണ്ഡലത്തിന് കീഴിലാണെന്നും ശാന്തിനഗർ, ശിവാജിനഗർ അതിർത്തികളാണെന്നും പറയപ്പെടുന്നതിനാൽ നെറ്റിസൻമാരും അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി സന്ദർശിക്കുമ്പോഴോ റോഡിൽ ആരെങ്കിലും മരിക്കുമ്പോഴോ പരിക്കേൽക്കുമ്പോഴോ മാത്രം കുഴികൾ നികത്താൻ സർക്കാരിന് തോന്നിപ്പിക്കുന്നു എന്നും ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കുഴി നന്നാക്കുന്ന ജോലികൾ പാലികെ ആരംഭിച്ചു. ഒരു മാസം മുമ്പ് റോഡിലെ കുഴികൾ നികത്തുന്ന ജോലി ഏറ്റെടുത്തിരുന്നുവെങ്കിലും മഴ കാരണം ടാറിംഗ് വൈകി എന്നാണ് ബിബിഎംപിയിലെ മേജർ റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയർ സിദ്ധേഷ് പറഞ്ഞത്.
ഭരണകക്ഷിയായ ബിജെപിക്കെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ അവസരം മുതലെടുത്തു. ‘സർക്കാരിന് വികസനത്തിന് പദ്ധതിയില്ല. അവരുടെ ആദ്യ ടേമിൽ, അവർ ബെംഗളൂരുവിനെ ഒരു ‘ഗാർബേജ് സിറ്റി’ ആക്കി മാറ്റി, ഇപ്പോൾ, രണ്ടാം ഘട്ടത്തിൽ, അവർ ഐടി തലസ്ഥാനത്തെ കുഴി ജംഗ്ഷനാക്കി മാറ്റിയെന്നും മുൻ ബെംഗളൂരു ഇൻ-ചാർജ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.