ജാഗ്രത; നഗരത്തില്‍ വ്യാജ അപകടമുണ്ടാക്കി പണം തട്ടല്‍ സംഘം സജീവം

ബെംഗളൂരു : നഗരത്തില്‍ വ്യാജ അപകടം സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം. മനഃപൂര്‍വം വാഹനത്തില്‍വന്ന് ഇടിക്കുകയോ തട്ടുകയോ ചെയ്തശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. യാത്രക്കാര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആവശൃപ്പെട്ട്് ബെംഗളൂരു പോലീസ് മുന്നറിയിപ്പു നല്‍കി. ട്വിറ്ററിലൂടെയാണ് പൊതുജനങ്ങള്‍ക്ക് തട്ടിപ്പ് സംബന്ധിച്ചുളള മുന്നറിയിപ്പ് ബെംഗളൂരു സിറ്റി പോലീസ് നല്‍കിയത്.

വിജനമായ സ്ഥലങ്ങളിലെത്തുമ്പോഴാണ് ബൈക്കിലെത്തുന്ന സംഘം വ്യാജ അപകടമുണ്ടാക്കുന്നത്. തുടര്‍ന്ന് അപ്രതീക്ഷിതമായുണ്ടാകുന്ന അപകടത്തില്‍ പകച്ചുപോകുന്ന യാത്രക്കാരുടെ അവസ്ഥ മുതലെടുത്താണ് സംഘം പണം തട്ടുന്നത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കു പോകുന്ന സ്വകാര്യവാഹനങ്ങളിലെ യാത്രക്കാരെ വ്യാജ അപകടമുണ്ടാക്കി കൊള്ളയടിച്ച സംഭവങ്ങള്‍ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുറച്ചുനാളുകൾക്ക് മുൻപ് ലാൽബാഗിന് സമീപത്തുവെച്ചും സമാനസംഭവം നടന്നിരുന്നു. 2017 നവംബറില്‍ മൈസൂരുവില്‍ വ്യാജ അപകടമുണ്ടാക്കി പണം തട്ടിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബൈക്ക് മനഃപൂര്‍വം കാറില്‍ ഇടിപ്പിച്ചശേഷം കാര്‍ തടഞ്ഞുനിര്‍ത്തി ഉടമയില്‍നിന്ന് പണം തട്ടുകയായിരുന്നു സംഘം. ഇതിനെതിരെയാണ് ഇപ്പോൾ പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us