ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണുപ്പ് കൂടിയതിനൊപ്പം മഴയും പെയ്യുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം നഗരത്തിൽ ചൊവ്വാഴ്ച വരെ മഴയുണ്ടാകും.
മഴ കൂടി ആയപ്പോൾ പകൽ സമയത്തും ബെംഗളൂരുവിൽ തണുത്ത അന്തരീക്ഷമാണിപ്പോൾ. ശനിയാഴ്ച കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത രണ്ടു ദിവസത്തിൽ താപനില ഇനിയും കുറയാനാണ് സാധ്യത.
ബെംഗളൂരുവിൽ ശനിയാഴ്ച രാവിലെ
0.7 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. മഴ പെയ്തതോടെ പല റോഡുകളിലും വെള്ളം പൊങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഞായറാഴ്ച തീരദേശ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.