ബെംഗളൂരു: 23 ഐഫോൺ 14 പ്രോ മാക്സ് ഹാൻഡ്സെറ്റുകൾ കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) പിടികൂടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാത്രി 8.15 ന് (IST) ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്സിന്റെ TG 325 വിമാനത്തിൽ കയറിയ യാത്രക്കാരൻ രാത്രി 11.54 നാണ് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയത്.
എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥർ പെരുമാറ്റ വിശകലനവും പ്രൊഫൈലിങ്ങും ഉപയോഗിച്ച് യാത്രക്കാരനെ ചോദ്യം ചെയ്യുന്നതിനായി മാറ്റി. പരിശോധനയിൽ ലഗേജിൽ 34.47 ലക്ഷം രൂപയുടെ സ്മാർട്ഫോണുകളുടെ സാന്നിധ്യം കണ്ടെത്തി. ഫോണുകൾ പിടിച്ചെടുത്തതായും യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിദേശത്ത് വിലയിൽ കാര്യമായ വ്യത്യാസം ഉള്ളതിനാൽ ഇന്ത്യയിലേക്കുള്ള ഐഫോൺ കള്ളക്കടത്ത് ലാഭകരമായി കണക്കാക്കപ്പെടുന്നു.
ഒരു iPhone 14 Pro Max (128 GB) തായ്ലൻഡിൽ 44,900 ബാറ്റ്സിന് ആണ് വിൽക്കുന്നത് അതായത് ഏകദേശം 97,442 രൂപ. ഇന്ത്യയിൽ ഇതേ മോഡലിന് 1,39,900 രൂപയാണ് വില.