തീവ്രവാദ ബന്ധം സംശയിക്കുന്നയാളുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് ശിവമോഗ പോലീസ് അറസ്റ്റ് ചെയ്ത മാസ് മുനീർ അഹമ്മദിന്റെ പിതാവ് വെള്ളിയാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുനീർ അഹമ്മദ് (54) ആണ് മരിച്ചത്.

2020 ഡിസംബറിൽ തീവ്രവാദ അനുകൂല ചുവരെഴുത്ത് കേസിലാണ് മാസിനെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് മാതാപിതാക്കളോടൊപ്പം മംഗളൂരുവിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന ഇയാളെ സെപ്റ്റംബർ 14 മുതലാണ് കാണാതായത്. മുനീർ അഹമ്മദ് തന്റെ മകനെതിരെ കദ്രി പോലീസ് സ്‌റ്റേഷനിൽ തപാൽ വഴി പരാതി നൽകിയിരുന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

സെപ്തംബർ 20നാണ് ഇയാളെ ഒരു യുവാവിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ആശങ്കയിലായിരുന്ന മുനീർ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts