ബെംഗളൂരു: നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് പേരെ ചൊവ്വാഴ്ച ശിവമോഗയിൽ അറസ്റ്റ് ചെയ്തു. ബി ഇ ബിരുദധാരികളായ മംഗളൂരു സ്വദേശി മസ് മുനീർ അഹമ്മദ് (22), ശിവമോഗ സ്വദേശി സയ്യിദ് യാസിൻ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഒരാൾ ഒളിവിലാണ്. അറസ്റ്റിലായവരെ സെപ്റ്റംബർ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അഹമ്മദ്, യാസിൻ, തീർത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിഖ് (24) എന്നിവർക്കെതിരെ ആയുധങ്ങൾ ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടതിനും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ നിയമം) പ്രകാരവുമാണ് ശിവമോഗ റൂറൽ പോലീസ് കേസെടുത്തിട്ടുള്ളത്. കൂടാതെ ഇവർ ദേശീയ പതാക കത്തിച്ചതായും കണ്ടെത്തിയാട്ടുണ്ട്.
അഹമ്മദിനെയും യാസിനേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഷാരിഖ് ഒളിവിലാണ്, പോലീസ് ഇയാളെ തിരയുകയാണ്. അഹമ്മദ് മംഗളൂരുവിലും യാസിൻ ശിവമോഗയിലും ബി ഇ പഠിച്ചിട്ടുണ്ട്. ഐ എസിന്റെ സ്വാധീനത്തിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്നും ഇവർ ഐ എസിന്റെ പ്രത്യയശാസ്ത്രങ്ങൾ പറഞ്ഞ് ഭീകരപ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയെന്നും ആരോപിക്കപ്പെടുന്നവരാണെന്ന് പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.
അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര ദയാമ ഒരു കത്തിക്കുത്ത് കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇവരുടെ ഐഎസ് ബന്ധം കണ്ടെത്തിയത്. 2020ൽ മംഗളൂരുവിലെ ബെജായിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ചുമരിലും കോടതി പരിസരത്തെ പഴയ ചെക്ക്പോസ്റ്റിലും തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഷാരിഖിനെയും അഹമ്മദിനെയും മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.