ജോലിക്ക് വേണ്ടി മദ്യപാനം ഉപേക്ഷിക്കാനൊരുങ്ങി വിനോദ് കാംബ്ലി

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കുന്നതിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി മദ്യപാനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ നൽകുന്ന പെൻഷനായ 30,000 രൂപ മാത്രമാണ് വിനോദ് കാംബ്ലിയുടെ ഇപ്പോഴത്തെ മാസവരുമാനം. മുംബൈ പോലൊരു നഗരത്തിൽ, ബിസിസിഐയുടെ പെൻഷൻ കൊണ്ട് മാത്രം ജീവിക്കാൻ അദ്ദേഹം പാടുപെടുകയാണ്. ചെറിയ വരുമാനത്തിൽ ഉപജീവനം നടത്താൻ പാടുപെടുന്ന കാംബ്ലി, മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കുന്നതിനായി അനാരോഗ്യകരമായ മോശം ജീവിതശൈലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തലേന്ന് രാത്രി 10 പെഗ് മദ്യം…

Read More

മൂന്നോ നാലോ ദിവസത്തിനകം അറസ്റ്റിലായേക്കാം; മനീഷ് സിസോദിയ

ന്യൂഡല്‍ഹി: അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തന്‍റെ വസതിയിൽ സി.ബി.ഐ നടത്തിയ റെയ്ഡിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാനത്തിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടന്നിട്ടില്ല. ഇത്തരം രാഷ്ട്രീയ നീക്കങ്ങളിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും സിസോദിയ ആരോപിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ സിബിഐയോ ഇഡിയോ തന്നെ അറസ്റ്റ് ചെയ്തേക്കും. ഞങ്ങൾ പേടിക്കില്ല. നിങ്ങൾക്ക് ഞങ്ങളെ നശിപ്പിക്കാൻ…

Read More

ഷീന ബോറ വധക്കേസ് ; മാപ്പുസാക്ഷി ശ്യാംവർ റായിക്ക് ജാമ്യം

മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും മാപ്പുസാക്ഷിയുമായ ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് റായി ജയിൽ മോചിതനാകുന്നത്. 2015 ഓഗസ്റ്റിൽ റായിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഷീന ബോറ കൊലക്കേസ് വെളിച്ചത്തുവന്നത്. കേസിൽ ഇന്ദ്രാണിക്കും കൂട്ടുപ്രതി പീറ്റർ മുഖർജിക്കും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റായ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി ശരിവയ്ക്കുകയും വിവിധ ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു. ശ്യാംവർ…

Read More

കാരുണ്യ കെ ആര്‍ 563 ലോട്ടറി ഫലം പുറത്ത്

തിരുവന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ കാരുണ്യ കെആർ 563 ഭാഗ്യക്കുറി നറുക്കെടുപ്പിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 3 മണിക്കാണ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും വിജയികൾക്ക് നൽകും.

Read More

പ്രയാഗ് രാജിലും വാരാണസിയിലും ലുലുമാൾ തുറക്കുന്നു

മുംബൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിവിധ നഗരങ്ങളിലായി 12 മാളുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഗുരുഗ്രാം, നോയിഡ, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ബൃഹത്തായ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആലോചിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 മാളുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാൾ ഡയറക്ടർ ഷിബു ഫിലിപ്സ് പറഞ്ഞു. കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്, നോയിഡ, വാരണാസി, പ്രയാഗ് രാജ്, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മാളുകൾ…

Read More

ചരിത്രം കുറിച്ച് അന്തിം പംഗല്‍ ; അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ന്യൂഡല്‍ഹി: അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അന്തിം പംഗൽ ചരിത്രം സൃഷ്ടിച്ചു. അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി പംഗൽ മാറി. ബൾഗേറിയ ആതിഥേയത്വം വഹിച്ച അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ സ്വർണം നേടിയത്. ഫൈനലിൽ കസാഖിസ്ഥാന്‍റെ അറ്റ്ലിൻ ഷഗയേവയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണം നേടിയത്. 8-0 എന്ന സ്കോറിനാണ് പംഗലിന്‍റെ വിജയം. ഹരിയാനയിലെ ഭഗന ഗ്രാമത്തിൽ ജനിച്ച 17 കാരിയായ പംഗൽ…

Read More

മന്ത്രിയുടെ റൂട്ട് മാറിയ സംഭവം ; പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ റൂട്ടിൽ വ്യത്യാസം വരുത്തിയതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. മന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച എസ്.ഐ എസ്.എസ് സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി സുനിൽ എന്നിവരുടെ സസ്പെൻഷനാണ് സിറ്റി പൊലീസ് കമ്മീഷണർ പിൻവലിച്ചത്. സസ്പെൻഷൻ നടപടി സേനയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പള്ളിച്ചാലിൽ നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചക്കൽ ജംഗ്ഷനിൽ…

Read More

മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്

പട്‌ന: മഹാസഖ്യം മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർജെഡി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ആറ് നിർദ്ദേശങ്ങളാണ് മന്ത്രിമാർക്ക് മുന്നിൽ സമർപ്പിച്ചത്. ആർജെഡിക്ക് 16 മന്ത്രിമാരാണുള്ളത്. മന്ത്രിമാരാരും പുതിയ വാഹനങ്ങൾ വാങ്ങരുതെന്നാണ് ആദ്യ നിർദ്ദേശം. തങ്ങളെക്കാള്‍ പ്രായമുള്ള മനുഷ്യരെക്കൊണ്ട് കാല്‍ വണങ്ങാന്‍ അനുവദിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും അങ്ങേയറ്റം ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറണം. ദരിദ്രരെയും അഗതികളെയും സഹായിക്കാൻ മന്ത്രിമാർ എപ്പോഴും സന്നദ്ധരായിരിക്കണം. അത്തരം സഹായം ചെയ്യുമ്പോൾ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല. തന്‍റെ നിർദ്ദേശങ്ങളോട് എല്ലാ മന്ത്രിമാരും…

Read More

നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ പിടിയിൽ

ഇടുക്കി: നിരോധിത മയക്കുമരുന്നുമായി ഒരു പോലീസുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷാനവാസ് എം.ജെ, സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.

Read More

ഓണക്കാല ചെലവ്; കടമെടുക്കാൻ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവ് വെട്ടിക്കുറയ്ക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ഓണത്തിന് മുമ്പ് ക്ഷേമപെൻഷൻ നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം. ആദ്യഘട്ടത്തിൽ 1,000 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, മറ്റ് സാധാരണ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 6,000 കോടി രൂപ ആവശ്യമാണ്. ഓണക്കാലത്ത് 3,000 കോടി രൂപ കൂടി കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിനായി എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. സർക്കാർ…

Read More
Click Here to Follow Us