ബെംഗളൂരു: അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു . ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് മദ്നി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. 2014-ല്‍ മദനിയുടെ ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് സുപ്രീം കോടതി ഇയാള്‍ക്ക് പ്രത്യേക നിയമവ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരു വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.…
Read MoreMonth: August 2022
ജോലി വാഗ്ദാനം ചെയ്ത് പീഡനം, 3 പേർ അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ പീഡനത്തിന് ഇരയാക്കിയ 3 പേർ അറസ്റ്റിൽ. രാജാജി നഗർ സ്വദേശിനി കെ. ലക്ഷ്മി, ഇവരുടെ സഹായിയും കോലാർ സ്വദേശിയുമായ ബ്രഹ്മേന്ദ്ര രാവൺ, ലോഡ്ജ് ഉടമയായ സന്തോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു ലോഡ്ജിൽ എത്തിച്ച് പൂട്ടിയിട്ടാണ് പീഡിപ്പിച്ചത്. അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ ഉണ്ട്. യുവതി സുഹൃത്തിനെ ഫോണിൽ വിളിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ലോഡ്ജ് പോലീസ് റെയ്ഡ് ചെയ്തു.
Read Moreകിലോയ്ക്ക് 100 രൂപ കടന്ന് നേന്ത്രപ്പഴം
ബെംഗളൂരു: നേന്ത്രപ്പഴത്തിന്റെ വില കുതിച്ച് ഉയരുന്നു. വിപണിയിൽ കിലോയ്ക്ക് 100 രൂപയാണ് ഇപ്പോൾ വില . കേരളത്തിൽ മഴയെ തുടർന്ന് വാഴ കൃഷിക്ക് നാശം സംഭവിച്ചതാണ് കർണ്ണാടകയിലേക്കുള്ള പഴത്തിന്റെ വരവ് കുറഞ്ഞത്. ഇതും വില കൂടാൻ കാരണമായി. വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴം നഗരത്തിലേക്ക് എത്തിയിരുന്നത്. ഓണം സദ്യയ്ക്കായി കായവറുത്തത് ഉണ്ടാക്കാൻ നേന്ത്ര പഴം ആവശ്യമായി വന്നതും പഴത്തിന്റെ വില കൂടാൻ ഒരു കാരണമാണ്.
Read Moreഹണി ട്രാപ്പിലൂടെ 50 ലക്ഷം തട്ടി, മനുഷ്യാവകാശ പ്രവർത്തക പിടിയിൽ
ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്‌എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സല്‍മ ബാനുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്‌എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയാണ് യുവതി പണം തട്ടിയത്. മണ്ഡ്യയില്‍ നിന്നു മൈസൂരുവിലേക്കു ലിഫ്‌റ്റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ…
Read Moreജൂനിയർ എൻടിആർ ബിജെപിയിലേക്ക് ? അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പർതാരവും എൻടിആറിന്റെ മകനുമായ ജൂനിയർ എൻടിആറിനെ സന്ദർശിക്കാൻ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തി .തെലങ്കാനയിലെ സന്ദർശനത്തിനിടെയാണ് ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ താരത്തെ വിശേഷിപ്പിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അമിത് ഷായെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂനിയർ എൻ ടി ആർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്നലെ…
Read Moreകൊലക്കേസ് പ്രതിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി, പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: കൊലപാതക കേസിലെ പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാൻ സൗകര്യമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ് പെൻഷൻ. ബെല്ലാരി ആൻഡ് റിസർവ് പോലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉൾപ്പെടുന്ന നാല് പേർക്കാണ് സസ് പെൻഷൻ നൽകിയത്. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ കൊലക്കേസ് പ്രതി ബച്ച ഖാന് വനിത സുഹൃത്തുമായി താമസിക്കാൻ സൗകര്യമൊരുക്കിയത്. ബച്ച ഖാന്റെ അഭ്യർത്ഥനയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സഹായം ഒരുക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് കാവൽ നിന്നിരുന്നുവെന്നും ആരോപണം…
Read Moreസിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ടയേറ്, പ്രതികരണവുമായി മുഖ്യമന്ത്രി
ബെംഗളൂരു: ക്രമസമാധാന രംഗത്തെ വെല്ലുവിളിക്കാതെ ജനം ഉത്തരവാദിത്തപരമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പൊതുസമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്ക് കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കുടക് കുശാൽനഗറിൽ സിദ്ധരാമയ്യയുടെ കാർ തടഞ്ഞ് ബിജെപി യുവമോർച്ച പ്രവർത്തകർ മുട്ടയേറ് നടത്തിയ സംഭവത്തിലാണ് ഇരുവരുടെയും പ്രതികരണം. എത്ര രാഷ്ട്രീയ ഭിന്നതകളുണ്ടായാലും ക്രമസമാധാന നില കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുട്ടയേറ് സംഭവത്തിനെതിരെ 26ന് മടിക്കേരി ചലോ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് സിദ്ധരാമയ്യയുടെ സംരക്ഷണം…
Read Moreജോലി വാഗ്ദാനതട്ടിപ്പ്, പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് വിമർശനം
ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന വിമർശനം ഉണ്ട്. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് പലരും ബെംഗളൂരുവില്‍ കുടുങ്ങിയത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്‍റ് കരിയര്‍ സര്‍വീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000…
Read Moreഅമിത നിരക്ക് ഈടാക്കുന്നു, ഓട്ടോ ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി ട്രാഫിക് പോലീസ്
ബെംഗളൂരു: നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. പരാതികൾ വ്യാപകമായതോടെ ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് നഗരത്തിലെ ട്രാഫിക് പോലീസ്. വിവിധ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ പോലീസ് നേരിട്ടെത്തിയാണു ഡ്രൈവർമാർക്കു ബോധവൽക്കരണം നൽകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഓട്ടോ നിരക്ക് ഉയർത്തിയതോടെ ഫെയർ മീറ്ററിൽ മാറ്റം വരുത്തുന്നതിന് 2022 ഫെബ്രുവരി വരെ സമയം അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഓട്ടോകളും നിയമം പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും മാസങ്ങളായി…
Read Moreമുതിർന്ന മാധ്യമപ്രവർത്തകനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററുമായ ഗുരുലിംഗസ്വാമി ഹോളിമഠ് അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററുമായ ഗുരുലിംഗസ്വാമി ഹോളിമഠ് തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 45 വയസ്സായിരുന്നു. കർണാടക സർവകലാശാല ധാർവാഡിലെ പൂർവവിദ്യാർത്ഥിയായ ഗുരുലിംഗസ്വാമി ഡിഎച്ച്‌സിയിൽ ഇന്റേൺഷിപ്പോടെയാണ് തന്റെ കരിയർ ആരംഭിച്ചത് . കന്നഡ പ്രഭ, വിജയ കർണാടക, ETV , TV5 എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററായി ഗുരുലിംഗസ്വാമിയെ നിയമിച്ചത്. അതിനുമുമ്പ് ആഭ്യന്തര മന്ത്രിയായിരിക്കെ ബൊമ്മൈയുടെ മീഡിയ മാനേജരായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ ഗുരുലിംഗസ്വാമിക്ക് ജിമ്മിൽ വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി…
Read More