ബെംഗളൂരു: “ക്രൈസ്തവ എഴുത്തുകാർ ദൈവരാജ്യത്തിന്റെ ദൂതുവാഹികളും മീഡിയ ആ ദൂതുവാഹികളുടെ കാഹളവുമാണന്ന് ഗ്രന്ഥകാരനും ശാസ്ത്രജ്ഞനുമായ ഡോ.സിനി ജോയ്സ് മാത്യൂ പറഞ്ഞു.
ബെംഗളൂരുവിലെ ക്രൈസ്തവ – പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ ബെംഗളൂരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) 18-ാം വാർഷികവും ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ രണ്ടാം വാർഷിക സമ്മേളനവുമായി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹോറമാവ് അഗര ന്യൂ ലൈഫ് ബൈബിൾ കോളേജ് ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻറും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജോസ് മാത്യു അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ മുഖ്യധാര പെന്തെക്കൊസ്ത് സഭകളെയും സംഘടനകളെയും പ്രതിനിധികരിച്ച് പാസ്റ്റർമാരായ ഡോ.വർഗീസ് ഫിലിപ്പ്, സി.വി.ഉമ്മൻ, ഇ.ജെ.ജോൺസൺ, ജോയ് എം.ജോർജ്, സണ്ണി കുരുവിള, സി.ബി ജേക്കബ്, കെ.വി.ജോസ്, ഡോ. ജ്യോതി ജോൺസൺ, ബ്രദർ.പി.ഒ. ഷാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു.
ബി സി പി എ ന്യൂസ് പബ്ലിഷർ മനീഷ് ഡേവിഡ്, പ്രസിഡൻറ് ചാക്കോ കെ തോമസ് എന്നിവർ സംസാരിച്ചു.
രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബിസിപിഎ നൂസ് വാർത്താപത്രിക ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക വൈസ് പ്രസിഡന്റ് പാസ്റ്റർ.സി.വി.ഉമ്മൻ പ്രാർത്ഥിച്ച് എക്സൽ വി.ബി.എസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കരക്ക് പ്രകാശനം ചെയ്തു.
ഡോ.സിനി ജോയ്സ് മാത്യൂ, കാർട്ടൂണിസ്റ്റ് അഭിലാഷ് ജേക്കബ് തുടങ്ങിയവർ ബെംഗളൂരുവിലെ 10 ക്രൈസ്തവ എഴുത്തുകാരുടെ ചടങ്ങിൽ ആദരിച്ചു.
ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോമോൻ ജോൺ സ്വാഗതവും സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ നന്ദിയും രേഖപ്പെടുത്തി.
പ്രസിഡൻറ് ലാൻസൺ വൈസ് പി.മത്തായി, പ്രോഗ്രാം കോർഡിനേറ്റർ ജോസ് വി.ജോസഫ്, ട്രഷറർ ബിനു മാത്യൂ, റെജി ജോർജ്, ബെൻസൺ ചാക്കോ, സാജു വർഗീസ്, ഡേവീസ് എബ്രഹാം പാസ്റ്റർമാരായ ജേക്കബ് ഫിലിപ്പ്, ബിജു ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.