ബെംഗളൂരു: മുഹറം ഘോഷയാത്രയ്ക്കിടെ കർണാടക ഗദഗ് ജില്ലയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഗദഗിനടുത്തുള്ള മല്ലസമുദ്രയിലെ തൗഫീഖ് (23), മുഷ്ത്വാഖ് (24) എന്നിവർക്കാണ് കുത്തേറ്റത്. യുവാക്കൾക്ക് വയറിനും നെഞ്ചിനും കാലിനും പരിക്കേറ്റു. തൗഫീഖിന്റെ നില അതീവ ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ടുപേരും ഗദഗിലെ ജിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗദഗിലെ മലസമുദ്ര ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് സോമേഷ് ഗുഡി, യല്ലപ്പ ഗുഡി, സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗദഗ് പോലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു പറഞ്ഞു. സംഭവം വർഗീയപരമല്ലെന്നും പഴയ വൈരാഗ്യം മൂലമാണെന്നുമാണ് പോലീസ് പറയുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ സോമേഷും യെല്ലപ്പയും താമസിച്ചിരുന്നു വീടിന് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തിയതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനക്കൂട്ടം വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. പോലീസ് പരിശോധന സ്ഥിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.