പാകിസ്താൻ: ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായി.
സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും പിന്തുണച്ചും ആളുകളെത്തി. മോശമായി പെരുമാറിയതിൽ നിയന്ത്രണം വിട്ട് അടിച്ചതാകുമെന്ന് ചിലർ പറയുമ്പോൾ യുവതിയുടെ നടപടി ശരിയായില്ലെന്ന് മറ്റുചിലർ വാദിച്ചു.
ചർച്ച കൈവിട്ടുപോയതോടെ മാധ്യമപ്രവർത്തക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ലൈവ് ബ്രോഡ്കാസ്റ്റിനിടയിൽ ഒരു കുടുംബത്തെ യുവാവ് മോശമായി പറഞ്ഞെന്നും അത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കില്ലെന്നും മയ്ര ഹാഷ്മി ട്വിറ്ററിൽ കുറിച്ചു ഇതോടെയാണ് വിവാദങ്ങൾ കെട്ടടങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.????????? pic.twitter.com/Vlojdq3bYO
— Momna (@ItxMeKarma) July 11, 2022