ചുറ്റികയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി, ചോരയില്‍ മുങ്ങി ബോധം മറയുമ്പോള്‍ മുന്നില്‍ ചിരിക്കുന്ന ഭര്‍ത്താവ്

മുൻ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർക്ക് വീണ്ടും വധഭീഷണിയെന്ന് പരാതി. മലപ്പുറം വണ്ടൂർ സ്വദേശി അദീലക്ക് നേരെയാണ്  വധശ്രമം. പ്രതി വീണ്ടും മകളെ ആക്രമിക്കുമോയെന്ന് ഭയക്കുന്നുവെന്നും അദീലയുടെ അമ്മ പറഞ്ഞു.

ഈ മാസം ഒന്നാം തിയ്യതി വൈകിട്ട് നാലു മണിയോടെയാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മുൻ ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്. ചുറ്റിക ഉപയോഗിച്ചുള്ള അടിയിൽ തലക്ക് ആഴത്തിൽ മുറിവേറ്റ യുവതി, അപകടനില തരണം ചെയ്തെങ്കിലും നടുക്കുന്ന ഓർമകളിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല.

വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന  അദീലയെ താമസ സ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ട പരിസരവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. വധിക്കാൻ ശ്രമിച്ച ഇവരുടെ മുൻ ഭർത്താവ് മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇപ്പോഴും ആ നടുക്കുന്ന സംഭവത്തിന്റെ തീവ്രതയിൽ നിന്ന് അദീലയും കുടുംബവും മുക്തമായിട്ടില്ല.

അദീലയെ കൊല്ലുമെന്ന് പറഞ്ഞ് കമറുദ്ദീൻ വാട്സ് ആപ്പിൽ സുഹൃത്തുക്കൾക്ക് അയച്ച വോയ്സ് മെസേജ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തലയിൽ ഗുരുതര പരിക്കുകളുള്ള 24കാരി സുഖം പ്രാപിക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us