ബി ഉണ്ണികൃഷ്ണന്‍റെ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി പൊലീസ് ഓഫീസര്‍;

കൊച്ചി: മോഹൻലാൽ നായകനായെത്തിയ ആറാട്ടിന് ശേഷം ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ബി. ഉണ്ണികൃഷ്ണൻ. പുതിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് നായകൻ. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിന്റെ നായികമാർ.

പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം വിനയ് റായ് ആണ്‌ വില്ലനായെത്തുന്നത്. വിനയ് റായ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. കൂടാതെ ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണ ആണ്‌. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കല സംവിധാനം ഷാജതേഷ് പൊയ്യ, നിർമാണ നിർഅരോമ മോഹൻ എന്നിവരാണ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂയംകുട്ടി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ചിത്രത്തിന്റെ നിർമാണം ആർ.ഡി. ഇല്യൂമിനേഷൻസ് ആണ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts