ബെംഗളൂരു : കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസസ് പരീക്ഷകൾക്കുള്ള സമഗ്ര പരിശീലനം ജൂൺ 19ന് നടക്കുന്ന മാർഗ്ഗനിർദ്ദേശക ക്ളാസോടെ ആരംഭിക്കും.
ഇക്കുറി രണ്ടു പരിശീലന പദ്ധതികളുണ്ട്. ഒന്നാമത്തേത്, 2023 -ലെ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കുള്ള പരിശീലനമാണ്. ആഴ്ചയിൽ നാലു ദിവസം വൈകിട്ട് 6 മുതൽ 8 വരെയും ഞായറാഴ്ചകളിൽ പകൽ മുഴുവനും ഓൺലൈൻ ക്ളാസുകളും ഓഫ് ലൈനായി പരീക്ഷകളും വിശകലനവും ഉണ്ടാകും.
ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ ഐച്ഛിക വിഷയങ്ങളിലും പരിശീലനം നൽകും.
വരും വർഷങ്ങളിൽ പരീക്ഷ എഴുതുവാൻ താത്പര്യമുള്ളവർക്കായുള്ള ഒരു വർഷത്തെ ഓൺലൈൻ പരിശീലനമാണ് രണ്ടാമത്തേത്. പതിനൊന്നാം ക്ളാസു മുതൽ ബിരുദ ക്ളാസുകളിൽ വരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം. എല്ലാ ഞായറാഴ്ചയും പരിശീലനം നൽകും.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ള വിദഗ്ധരാണ് പരിശീലനം നൽകുന്നത്. പരീക്ഷക്കുള്ള എല്ലാ വിഷയങ്ങൾക്കും പരിശീലനം നൽകും. നിരവധി മാതൃകാ പരീക്ഷകളും ഉണ്ടാകും.
2011ൽ ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതുവരെ 140 പേർക്ക് സിവിൽ സർവീസുകളിലേക്ക് വിജയം വരിക്കാനായിട്ടുണ്ട്. എഴുപത്തി രണ്ടാം റാങ്കു നേടിയ പാർത്ഥ് ഗുപ്തയുൾപ്പടെ ആറുപേർ കഴിഞ്ഞ വർഷം വിജയം നേടി.
താൽപര്യമുള്ളവർ ജൂൺ 19 ന് നടക്കുന്ന ഓറിയന്റേഷനിൽ പങ്കെടുക്കണമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 8431414491