ചെന്നൈ: മുൻ കാമുകനും മറ്റൊരു സ്ത്രീയും ഞായറാഴ്ച വീട്ടിൽ അതിക്രമിച്ച് കയറി ക്ലീനിംഗ് ആസിഡ് ഒഴിച്ചതിനെ തുടർന്ന് 26 കാരിയായ യുവതിക്കും അമ്മയ്ക്കും പരിക്കേറ്റു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണുകളിലും വായയിലും കഴുത്തിലും പൊള്ളലേറ്റ ഇരകളെ തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഇരകളായ ബി അശ്വിനി എന്ന ലേഖയെയും അവളുടെ 50 കാരിയായ അമ്മയെയും സി ധീനദയാലനും (36), എസ് ഐശ്വര്യ മജെറ്റിയും ചേർന്നാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 3.45 ഓടെ ധീനദയാലനും മജെറ്റിയും ആലപ്പാക്കത്തുള്ള അശ്വിനിയുടെ വീടിന്റെ വാതിലിൽ മുട്ടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് മകളെ ‘അമ്മ അകത്തേക്ക് ആക്കാൻ ശ്രമിക്കുന്നതിനിടയിൽ, ധീനദയാലൻ രണ്ട് കുപ്പി ക്ലീനിംഗ് ലായനി പുറത്തെടുത്ത് അവനും മജെറ്റിയും ചേർന്ന് അശ്വിനിയുടെയും അമ്മയുടെയും മേൽ ഒഴിക്കുകയായിരുന്നു എന്ന്, കോയമ്പേട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ രമേഷ് ബാബു പറഞ്ഞു.
സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ അശ്വിനിയെയും അമ്മയെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മജെറ്റിയും ധീനദയാലനും ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടത്. സംഭവത്തിൽ മധുരവോയൽ പോലീസ് കേസെടുത്ത് മജീറ്റിയെയും ധീനദയാലനെയും അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അന്വേഷണത്തിന് ശേഷം, അശ്വിനിയും ധീനദയാലനും പ്രണയത്തിലായിരുന്നെന്നും എന്നാൽ ധീനദയാൽ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞ് ഏതാനും മാസം മുമ്പ് അയാളുമായി ബന്ധം വേർപെടുത്തുന്നതെന്നും പോലീസ് പറഞ്ഞു. ഒരേ സ്വകാര്യ കമ്പനിയിലെ സഹപ്രവർത്തകരാണ് ഇരുവരും. തുടർന്ന് അശ്വിനി മജെറ്റിയുടെ മുൻ കാമുകനുമായി ബന്ധത്തിലേർപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
ധീനദയാലന് ഇക്കാര്യം അറിയാമായിരുന്നെന്നും ഒരു സുഹൃത്ത് മുഖേന മജെറ്റിയുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഇരുവരും അശ്വിനിയെ ആക്രമിക്കാൻ പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.