നഗരത്തിൽ വായന പ്രേമികൾക്ക് കൂട്ടായി ‘ബുക്ക്- സെറാടോപ്‌സ്’ വായനശാല.

ബെംഗളൂരുവിൽ വായന ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് കല്യാൺ നഗറിലെ ‘ബുക്ക്- സെറാടോപ്‌സ്’ വായനശാല. മലയാളികളുടെ വായനശാല ആണെങ്കിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.

സ്വകാര്യവായനശാലകൾ നഗരത്തിൽ നിരവധിയുണ്ടെങ്കിലും ലാഭത്തിന് കാര്യമായ പ്രാധാന്യം നൽകുന്നില്ലെന്നതാണ് ഈ വായനശാലയുടെ പ്രത്യേകത.

അമ്പതിനായിരത്തിന് മുകളിൽ പുസ്തകങ്ങളുള്ള ഈ വായനശാലയിൽ, കഥകളും നോവലുകളും കുട്ടിക്കഥകളും ജീവചരിത്രവും എല്ലാം ലഭ്യമാണ്. ഐബിഎമ്മിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് മലയാളിയായ ഷൈനി ഈ വായനശാലയ്ക്ക് തുടക്കം കുറിച്ചത് . ഒപ്പം ഐബിഎമ്മിലെ ജീവനക്കാരനായ ഭർത്താവ് അജിത്തിന്റെ പിന്തുണയും ഉണ്ട്. പുസ്തകത്തോടും വായനയോടുമുള്ള താത്‌പര്യം കൊണ്ടുമാത്രമാണീ വായനശാലയുടെ തുടക്കാമെന്ന് ദമ്പതികൾ പറയുന്നു. ചങ്ങനാശേരി സ്വദേശിയാണ് അജിത്ത് പുനലൂർ സ്വദേശിയാണ് ഷൈനി.

പഠിക്കുന്നകാലം മുതൽ ഇരുവർക്കും വായനയോട് താൽപ്പര്യമുണ്ട്. നിരവധി പുസ്തകങ്ങൾ വാങ്ങാറുണ്ടായിരുന്നതിനാൽ മോശമല്ലാത്ത ഒരു ഹോം ലൈബ്രറിയുമുണ്ടായിരുന്നു. ഈ പുസ്തകങ്ങൾ മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമാക്കാനുള്ള ലക്ഷ്യവുമായാണ് സ്വകാര്യവായനശാലയെന്ന ആശയത്തിലേക്ക് ഇവരെത്തുന്നത്. 2015 ലാണ് ഇതിന്റെ തുടക്കം.

സാധാരണ വായനശാലകളിലേതുപോലെ പുസ്തകമെടുക്കാൻ ഇവിടെ അംഗത്വമെടുക്കണം. മുതിർന്നവരും പ്രായമായവരുമുൾപ്പെടെ 750 – നിലവിൽ പേരുണ്ട്. കൊവിഡ് കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ തപാലിൽ എത്തിച്ചുനൽകുന്ന സംവിധാനവും ഇവർ ഒരുക്കിയിരുന്നു. സ്വന്തം കൈയിൽനിന്ന് പണം കൊണ്ടുവന്നതാണ് കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചത്.

ബുക്ക്-സെറാടോപ്‌സ്’ എന്ന പേരുനൽകിയത് മൂന്നാം ക്ലാസുകാരനായ മകൻ ഓസ്റ്റിൻ അജിത്താണ്. ‘ഓസ്റ്റിൻ ആൻഡ് ഗ്രാൻമാസ് പ്ലാന്റ് കിംഗ്ഡം’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ഓസ്റ്റിൻ. അന്യം നിന്നു പോകുന്ന വായനയെന്ന സങ്കൽപ്പമാണ് ഈ പേര് തിരഞ്ഞെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. വായനശാലയിൽ വിദ്യാർത്ഥികളായ രണ്ടുപേർക്ക് പാർട്ട്‌ടൈം ജോലിയിൽ കഴിയുന്നതും സന്തോഷമുള്ള കാര്യമാണെന്ന് ഇരുവരും പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us