ബെംഗളൂരു : കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച ആശയവിനിമയം നടത്തി. മോദി ഭരണത്തിന് കീഴിലുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) ക്ഷേമ പണം ജനങ്ങളിലെത്തുന്നത് ഉറപ്പാക്കിയെന്ന് ബൊമ്മൈ പറഞ്ഞു.
“മുൻകാലങ്ങളിൽ, ക്ഷേമ പരിപാടികൾക്കുള്ള ഫണ്ട് ഒരിക്കലും താഴെയുള്ള വിഭാഗത്തിൽ എത്തിയിരുന്നില്ല. ഡിബിടി സംവിധാനത്തിലൂടെ മോദി അത് പൂർണമായും മാറ്റിമറിച്ചെന്നും ബൊമ്മൈ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കർണാടകയിൽ 18 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.