ബെംഗളൂരുവിൽ ശനിയാഴ്ച ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മേയ് 14 ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ മൂന്ന് മണിക്കൂർ ജലവിതരണം തടസ്സപ്പെടും. പ്രദേശങ്ങൾ: ശിവനഹള്ളി, മഹാഗണപതി നഗർ, മഞ്ജുനാഥ് നഗർ, ജഡ്ജി കോളനി, ബോവി കോളനി, ഇന്ദിരാനഗർ ചേരി, കാവേരി നഗർ, കർണാടക ലേഔട്ട്, ഗൃഹലക്ഷ്മി ലേഔട്ട്, എസ്ബിഐ സ്റ്റാഫ് കോളനി, സഞ്ജയ് ഗാന്ധിനഗർ, ശക്തി ഗണപതി നഗർ, ബിഇഎംഎൽ ലേഔട്ട്. കമലാനഗർ ചേരി, കിർലോസ്കാർ ലാലുഔട്ട് , ജെ സി നഗർ, രാജാജിനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ടൗൺ, കണ്ഠീരവ കോളനി, അഗ്രഹാര ദാസറഹള്ളി, രാജാജിനഗർ 6-ാം ബ്ലോക്ക്.

Read More

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ്സ്‌

ബെംഗളൂരു: യാത്രക്കാരെ ഒരു മണിക്കൂർ പാഴാക്കുന്ന രീതിയിൽ ആണ് ഇപ്പോൾ കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് ഓടിക്കൊണ്ടിരിക്കുന്നത്. മലബാറില്‍നിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും തീവണ്ടി യാത്ര തെരെഞ്ഞെടുക്കുന്നതും. മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഡെയിലി സര്‍വീസ് നടത്തുന്ന കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസാണ് യാത്രക്കാരുടെ പ്രധാന ആശ്രയം. കണ്ണൂരില്‍ നിന്ന് യശ്വന്ത്പൂര്‍ എത്താന്‍ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്. ഇതില്‍ ഒരു മണിക്കൂറോളം ബെംഗളൂരു സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനില്‍ പിടിച്ചിടുന്നതാണ്. ഈ ട്രെയിന്‍ എത്തിച്ചേര്‍ന്ന്…

Read More

ബാംഗ്ലൂർ ഡേയ്‌സിലെ നായ സിംബ ഇനി ഓർമ 

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. ചിത്രത്തില്‍ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ ഇനി ഇല്ല. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. സിംബ എന്ന് പറയുന്നത് ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായയായിരുന്നു. ‘ബാംഗ്‌ളൂര്‍ ഡേയ്സി’ലേക്ക് അണിയറപ്രവര്‍ത്തകര്‍ ഒരു വയസ്സുള്ളപ്പോഴാണ് സിംബയെ തിരഞ്ഞെടുത്തത്. നാലു കന്നഡ സിനിമയിലും ബെംഗളൂരു ഡേയ്സിന് പിന്നാലെ സിംബ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സിംബ അഭിനയിച്ച മറ്റ് സിനിമകള്‍ നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും…

Read More

ഐപിഎൽ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും

മുംബൈ : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇന്ന് കളത്തിൽ ഇറങ്ങും. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫിന് തൊട്ടരികെയാണ് ബെംഗളൂരു. രണ്ട് കളിയും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ബെംഗളൂരുവിന് 12 കളിയില്‍ 14ഉം പഞ്ചാബിന് 11 കളിയില്‍ 10ഉം ആണ് പോയിന്‍റ്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200 ന് മുകളില്‍ സ്കോര്‍…

Read More

ഗായകൻ അജയ് വാര്യർ വീണു പരിക്കേറ്റ ഓവുചാൽ മൂടി ബിബിഎംപി അധികൃതർ

ബെംഗളൂരു : കന്നഡ പിന്നണിഗായകനും മലയാളിയുമായ അജയ് വാരിയർ അഴുക്ക് ചാലിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ഒവുചാൽ മൂടാനുള്ള നടപടി സ്വീകരിച്ചു. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അജസ് വാര്യർ ബെംഗളൂരു ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനു സമീപത്തെ അഴുക്കുചാലിൽ വീണു പരിക്കേറ്റത്. ഇടതുകാൽമുട്ടിന് താഴെ 13 തുന്നിക്കെട്ടുകൾ വേണ്ടിവന്നു. തുടർന്ന് അദ്ദേഹം ഇതേകുറിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ (ബിബിഎംപി) അധികൃതരെത്തി ഓവുചാൽ മൂടിയത്.  മണ്ണാർക്കാട് സ്വദേശിയായ അജയ് ബെംഗളൂരുവിലാണ് താമസം. മഴപെയ്ത് റോഡിൽ വെള്ളമായതിനാൽ നടപ്പാതയിൽ സ്ലാബ് തുറന്നുവെച്ചത് ശ്രദ്ധിച്ചിരുന്നില്ല. അഴുക്കുചാലിൽ…

Read More

ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ബലാത്സംഗ ശ്രമം, രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: കർണാടക തീർഥഹള്ളിയിലെ അരഗയിൽ ഭർത്താവിനൊപ്പം മരുന്നു വാങ്ങാൻ പോയ യുവതിയെ 4 പേർ ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർ പോലീസ് പിടിയിലായി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ സ്വദേശത്താണ് അക്രമ സംഭവം. ഉത്തര കന്നഡയിലെ സിർസിയിൽ ഒളിവിലായിരുന്ന ആദർശ്, സമ്പത്ത് എന്നിവരെയാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. മറ്റു 2 പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം. ഇവരെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു ഭർത്താവ് അബോധാവസഥയിലായി. തുടർന്ന് 4 പേരും ചേർന്നു യുവതിയെ വിവസ്ത്രയാക്കുന്നതിനിടെ…

Read More

ഉച്ചഭാഷിണി അനുമതിക്കായി സമയപരിധി നിശ്ചയിച്ചത് പോലീസ്

ബെംഗളൂരു : സ്ഥാപനങ്ങൾ, വ്യക്തികൾ അല്ലെങ്കിൽ ബെംഗളൂരുവിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മറ്റാരെങ്കിലും മെയ് 25-നകം ജുറിസ്ഡിക്ഷണൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് (എസിപി) അപേക്ഷകൾ സമർപ്പിച്ച് അനുമതി തേടണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് സമയപരിധി നിശ്ചയിച്ചത്. പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ. സർക്കാർ സർക്കുലർ അനുസരിച്ച്, ഉച്ചഭാഷിണി / പൊതു വിലാസ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അപേക്ഷകൾ ശബ്ദ മലിനീകരണ (നിയന്ത്രണവും) ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി ഒരു കമ്മിറ്റി തീരുമാനിക്കും.…

Read More

12 വയസ്സുള്ള റഷ്യൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : റൂം അറ്റൻഡന്റായി ജോലി ചെയ്തിരുന്ന നോർത്ത് ഗോവയിലെ അരാംബോളിലെ റിസോർട്ടിൽ 12 വയസ്സുള്ള റഷ്യൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കർണാടക സ്വദേശിയായ യുവാവിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 6 ന് നടന്ന ലൈംഗികാതിക്രമ സംഭവത്തിന് പ്രതിയായ രവി ലമണിയെ (28) മെയ് 10 ന് പെർനേം പോലീസ് സംഘം കർണാടകയിലെ ഗഡാഗിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇരയുടെ അമ്മ മെയ് 9 ന് പരാതി നൽകിയിരുന്നു. റിസോർട്ടിലെ റൂം അറ്റൻഡറായി ജോലി ചെയ്യുന്ന പ്രതി തന്റെ പ്രായപൂർത്തിയാകാത്ത മകളെ…

Read More

യുവതിയെ കൊന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ അപകടം, നാലു പേർ പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു. മൃതദേഹം ബൈക്കിൽ ഇരുത്തി കൊണ്ട് പോവുന്നതിനിടെ   രാമനഗരയിലാണ് സംഭവം. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊലചെയ്യപ്പെട്ടത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ  മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ ബൈക്ക് അപകടത്തിൽ പെട്ടത്. യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ബൈക്കിൽ നിന്ന വീണ ഇവരെ പിടിച്ച് എഴുനേൽപ്പിക്കാൻ നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവൻ ഇല്ലെന്ന് രക്ഷിക്കാൻ എത്തിയവർക്ക് മനസിലായത്. ഇവർ ഉടൻ പോലീസിൽ വിവരം…

Read More

അടുത്ത ചീഫ് സെക്രട്ടറി ആര്? മുഖ്യമന്ത്രി തീരുമാനിക്കും

ബെംഗളൂരു: മെയ്‌ 31 ന് നിലവിൽ ഉള്ള ചീഫ് സെക്രട്ടറി പി. രവികുമാർ വിരമിക്കുന്ന സാഹചര്യത്തിൽ അടുത്ത ചീഫ് സെക്രട്ടറിയെ നിയമിക്കാൻ കർണാടക നിയമസഭ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് അധികാരം നൽകി. 9 പേരുടെ പട്ടിക മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് ആയിരിക്കുമെന്ന് നിയമമന്ത്രി അറിയിച്ചു. മുതിർന്ന ബ്യൂറോക്രാറ്റായ വന്ദിതാ ശർമ്മയും അവരുടെ ഭർത്താവ് അഡീഷണൽ ചീഫ് സെക്രട്ടറി ( ധനകാര്യം) ഐ എസ് എൻ പ്രസാദും എസി എസ് (ഹോം ) രജനീഷ് ഗോയൽ എന്നിവർ തമ്മിലായിരിക്കും പ്രധാന മത്സരങ്ങൾ നടക്കുക…

Read More