വടക്കൻ കർണാടകയുടെ ഭാഗങ്ങളിൽ കനത്ത മഴ; 3 മരണം

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. നാശം വിതച്ച മഴയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തത് ഉണ്ട്. ബെലഗാവി, ഉത്തര കന്നഡ, ബല്ലാരി, ഹാവേരി ജില്ലകളിൽ വീശിയടിച്ച കാറ്റിനൊപ്പം കനത്ത മഴയിലാണ് രണ്ട് പേർ മരിച്ചത്.

ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ അരളികട്ടെയിലെ യല്ലപ്പ ബഡകുറെ (60) നാണ് മഴയിൽ കാലിത്തൊഴുത്തിന്റെ മതിൽ ഇടിഞ്ഞുവീണ് മരിച്ചത്. ബല്ലാരി ജില്ലയിലെ കുഡ്‌ലിഗി താലൂക്കിലെ ബഡേലഡകു ഗ്രാമത്തിൽ 32 കാരനായ സിദ്ധപ്പ എന്ന കർഷകനാണ് ഇടിമിന്നലേറ്റ് മരിച്ചത്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി, സിറ്റിയിൽ ഉടനീളം വൈദ്യുതിത്തൂണുകളും മരങ്ങളും വീണു. കുംട-തഡാസ സംസ്ഥാന പാതയിൽ കൂറ്റൻ മരം വീണ് വാഹന ഗതാഗതത്തെ ബാധിച്ചു. ഹാവേരി ജില്ലയിലെ റാണെബന്നൂർ താലൂക്കിലും നല്ല
മഴ ലഭിച്ചു. വ്യാഴാഴ്ച പുലർച്ചെ കാർവാറിൽ നല്ല മഴ പെയ്തത് കടുത്ത ചൂടിൽ നിന്ന് വലിയ ആശ്വാസം നൽകി.

പുലർച്ചെ മൂന്ന് മണിയോടെ ഇടിയും മിന്നലും ശക്തമായ കാറ്റോടും കൂടിയാണ് ജില്ലയിൽ ആദ്യം മഴ ആരംഭിച്ചത്. അങ്കോള, കുംത, ഹൊന്നാവർ, ഭട്കൽ താലൂക്കുകളിൽ ശക്തമായ മഴ ലഭിച്ചതായി റിപ്പോർട്ടുണ്ട്. മുണ്ടഗോഡ് താലൂക്കിൽ ശക്തമായ കാറ്റിൽ 25 ഏക്കറോളം വരുന്ന വാഴക്കൃഷി നശിച്ചു. ഗ്രാമപ്രദേശങ്ങളിൽ മരങ്ങൾ വീണ് 30ലധികം വൈദ്യുത തൂണുകൾ തകർന്നിട്ടുണ്ട്.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

കൊപ്പൽ ജില്ലയിലെ കാരട്ടഗി താലൂക്കിലെ ഉലേനൂർ ഗ്രാമത്തിൽ ബുധനാഴ്ച രാത്രി ഇടിമിന്നലേറ്റ് ഇരുപത്തിയെട്ടുകാരനായ പമണ്ണ മരിച്ചു.

കലബുറഗി, റായ്ച്ചൂർ നഗരങ്ങളിൽ വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ കനത്ത നാശനഷ്ടമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts