വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു: മാണ്ഡ്യ ജില്ലയിൽ കെആർ പേട്ട് താലൂക്കിലെ ഗ്രാമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മാർച്ച് 31 ന് ഒമ്പത് വയസുകാരിയെ ടോയ്‌ലറ്റിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് എസ് കെ ചന്ദ്രശേഖർ.

സ്‌കൂൾ തുറന്ന ശേഷം സ്‌കൂളിൽ പോകാൻ പെൺകുട്ടി തയ്യാറാകാഞ്ഞതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സഹപാഠികളോട് സംസാരിച്ചതിനെ തുടർന്നാണ് ചന്ദ്രശേഖർ ടോയ്‌ലറ്റിനുള്ളിൽ തങ്ങളെ അനുചിതമായി തൊടുമെന്ന് പെൺകുട്ടികൾ പറഞ്ഞത്. അദ്ധ്യാപകന്റെ പ്രവൃത്തികൾ പുറത്തുപറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ പറഞ്ഞു.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

ആരോപണത്തെ തുടർന്ന് സ്‌കൂൾ സന്ദർശിച്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബസവരാജുവാണ് അധ്യാപകന്റെ പ്രവൃത്തികൾ പുറംലോകത്തോട്  വെളിപ്പെടുത്തിയത്. അധ്യാപകനെ സസ്‌പെൻഡ് ചെയ്തില്ലെങ്കിൽ മർദിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതിനെ  തുടർന്നാണ് പ്രധാന അദ്ധ്യാപകൻ ചന്ദ്രശേഖറിനെ സ്കൂളിൽ നിന്നും  സസ്പെൻഡ് ചെയ്തത്. വിവരമറിഞ്ഞ് കിക്കേരി പോലീസ് ഗ്രാമത്തിലെത്തി അധ്യാപകനെതിരെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts