അമ്പലവയൽ : കർണാടക സ്വദേശിയെ റിസോർട്ടിൽ എത്തിച്ച് കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു.
പീഡനത്തിന് ശേഷം കടന്നു കളഞ്ഞ വയനാട് ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തിപ്പുകാർ പോലീസ് പിടിയിൽ ആയി.
എന്‍.എം. വിജയന്, ബത്തേരി കട്ടയാട് സ്വദേശി എ.ആര്.ക്ഷിതിന്, പുല്പള്ളി സ്വദേശി ജോജോ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റിസോര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ 8 പേരില്‍ 4 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് റിപ്പോർട്ട് ഇങ്ങനെ :
3 കുട്ടികളുടെ അമ്മയായ കര്‍ണാടക സ്വദേശിനി അമ്പലവയലിലെ റിസോര്‍ട്ടില്‍ ജോലിക്കായി കഴിഞ്ഞ 11 മുതല്‍ താമസിച്ച് വരികയാണ്. കഴിഞ്ഞ 20 ന് രാത്രി 11ന് റിസോര്‍ട്ടില്‍ 8 പേരടങ്ങിയ സംഘം എത്തി. റിസോര്‍ട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തി പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടു. അതിനിടെ സംഘത്തിലെ 4 പേര് ചേര്‍ന്ന് മുറികളും മറ്റും തള്ളിത്തുറന്നപ്പോള്‍ കുളിമുറിയിലായിരുന്ന കര്‍ണാടക സ്വദേശിനിയെ കണ്ടു. യുവതിയെ പീഡിപ്പിച്ച ശേഷം അര്‍ധരാത്രിയോടെ സംഘാംഗങ്ങള്‍ സ്ഥലം വിട്ടു. യുവതിയുടെ മൊബൈല്‍ ഫോണും മറ്റും സംഘം കൊണ്ടു പോയി. റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ക്ഷിതിന് മാത്രമാണ് അപ്പോള്‍ സ്ഥാപനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റു രണ്ടു പേരെയും വിളിച്ചു വരുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം യുവതി കര്‍ണാടകയിലേക്കു പോയെങ്കിലും റിസോര്‍ട്ട് നടത്തിപ്പുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 3 ദിവസം മുന്‍പ് തിരികെയെത്തി. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാമെന്നും മറ്റും പറഞ്ഞാണ് യുവതിയെ തിരികെ എത്തിച്ചത്. തുടര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമി സംഘം എത്തി തന്റെ മൊബൈല്‍ ഫോണും മറ്റും കവര്‍ച്ച ചെയ്തതായി പരാതി നല്കി. സംശയം തോന്നിയ പോലീസ് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി കെ.കെ. അബ്ദുല്‍ ഷെരീഫ് പറഞ്ഞു. സ്ത്രീകളെ അനാശാസ്യ കാര്യങ്ങള്‍ക്കായി എത്തിക്കുകയും ഏജന്റുമാര്‍ വഴി ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്യുന്ന സംഭവം വ്യാപകമായിട്ടുണ്ടെന്നും അമ്പലവയല്‍ സംഭവത്തിലും കൂടുതല്‍ കണ്ണികള്‍ ഉള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുവതിയെ ‘സഖി’ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.