ബെംഗളൂരു: നഗരത്തിലെ തടാകങ്ങളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ നടപ്പിലാക്കുന്ന ‘അമൃത് സരോവര്‍’ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഇലക്‌ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ബെംഗളൂരുവിലെ കെമ്പാബുധി, ഗുബ്ബലാല, മേസ്ത്രിപാല്യ തടാകങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തടാകങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എംഎല്‍എമാരായ എം കൃഷ്ണപ്പ, രവി സുബ്രഹ്മണ്യ എല്‍, ഉദയ് ബി ഗരുഡാച്ചാര്‍, സാങ്കേതിക വിദഗ്ധരും അടക്കം മന്ത്രിയെ അനുഗമിച്ചു.
സന്ദര്‍ശനത്തിന് ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി വിശദമായി ചര്‍ച്ച ചെയ്തു. തടാകത്തിലേക്ക് നടക്കുന്ന കൈയ്യേറ്റങ്ങള്‍ തടയേണ്ടതിന്‍റെ ആവശ്യകതയും, നഗര മാലിന്യങ്ങള്‍ തടാകത്തില്‍ തള്ളുന്നത് നിര്‍ത്തേണ്ടതിന്‍റെ പ്രധാന്യവും മന്ത്രി വിശദീകരിച്ചു. യുണൈറ്റഡ് ബെംഗളൂരുവുമായി സഹകരിച്ചാണ് ‘അമൃത് സരോവര്‍’ പദ്ധതി നടപ്പിലാക്കുന്നത്.
റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ വിവിധ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തര്‍ എന്നിവരും തടാക സംരക്ഷണ പദ്ധതിയില്‍ അണിനിരക്കുന്നുണ്ട്. ബെംഗളൂരുവില്‍ ഉടനീളമുള്ള തടാകങ്ങളുടെ പുനരുജ്ജീവനത്തിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൈയേറ്റം മൂലം തകര്‍ന്ന ബെംഗളൂരു മേസ്ത്രിപാല്യ തടാകത്തിന്‍റെ പുനരുജ്ജീവനത്തിലും രാജീവ് ചന്ദ്രശേഖറിന്‍റെ ശക്തമായ ഇടപെടലുണ്ട്. ബെല്ലന്ദൂര്‍, വര്‍ത്തൂര്‍, രാംപുര, യെലഹങ്ക, ഹൊറമാവ്, സരക്കി എന്നിവയുള്‍പ്പെടെ നിരവധി തടാകങ്ങളുടെ സംരക്ഷണത്തില്‍ ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.