ബെംഗളൂരു: ”സഭയിൽ നിന്നും സമൂഹത്തിലേക്ക്” എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് നിലവിൽ വന്നു. ഇന്നലെ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വച്ച് വൈകിട്ട് 5 മണിക്ക് നടന്ന സമ്മേളനത്തിൻ്റെ ആദ്യ പകുതിയിൽ പി.വൈ.സി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പിലിപ്പ് എബ്രഹാം അധ്യക്ഷം വഹിച്ചു. പാസ്റ്റർ ജോൺസൺ ടി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് പി.വൈ.സി ജനറൽ കോർഡിനേറ്റർ പാസ്റ്റർ ലിജോ കെ ജോസഫ് പി.വൈ.സി യെ സദസിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി പാസ്റ്റർ റോയിസൺ ജോണി പി.വൈ.സി കർണാടക സ്റ്റേറ്റ് കൗൺസിലിനെ പ്രഖ്യാപിക്കുകയും ഐ.പി.സി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻ്റും കെ.യു.പി.എഫ് പ്രസിഡൻ്റുമായ പാസ്റ്റർ റ്റി.ടി തോമസ് കർണാടക സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെ നിയമന പ്രാർത്ഥന നടത്തുകയും ചെയ്തു.
തുടർന്ന് പി.വൈ.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജെസ്റ്റിൻ കോശിയുടെ അധ്യക്ഷതയിൽ തുടർന്ന യോഗത്തിൽ പി.വൈ.സി കർണാടക ചീഫ് അഡ്വൈസർ പാസ്റ്റർ സാബു ജി ജനത്തെ അഭിസംബോധന ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് അസി. സൂപ്രഡ് റവ. റ്റി.ജെ ബെന്നി തികഞ്ഞ ദൈവസാന്നിദ്ധ്യത്തിൽ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. വിക്ടറി എ.ജി ചർച്ചിൻ്റെ സീനിയർ റവ. ഡോ. രവി മണി പി.വൈ.സി കർണാടക മിഷൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. മിഷൻ ഡയറക്ടർ പാസ്റ്റർ സൈമൺ എബ്രഹാമിൻ്റ നേതൃത്വത്തിൽ പാസ്റ്റർ രവി മണിയും, ഐ.പി.സി കർണാടക വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യുവും ചേർന്ന് മിഷൻ പ്രവർത്തനത്തിൻ്റെ തുടക്കമായി സഹായ വിതരണം നടത്തി.
കർണാടക സ്റ്റേറ്റ് മുൻ മൈനോറിറ്റി കമ്മീഷൻ അംഗം ഡോ. മെറ്റിൽട ഡിസൂസ, ശ്രീ. കെ മത്തായി, പാസ്റ്റർമാരായ ജോസ് മാത്യൂ, അനീഷ് ഉമ്മൻ, സജു മാവേലിക്കര, പ്രിൻസ് കാസർഗോഡ്, ജോയൽ ജോയി, ഇവാ. മാത്യൂ പി കുര്യൻ, പാസ്റ്റർ മോനിഷ് മാത്യൂ, സിസ്റ്റർ മേഴ്സി മാണി, ഡോ. ജ്യോതി ജോൺസൺ ബി.സി.പി.എ പ്രതിനിധീകരിച്ച് പാസ്റ്റർ ജോമോൻ ജോസ് എന്നിവർ ആശംസ അറിയിച്ചു.
കർണാടക മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ഡേവിഡ് സൈമൺ, പാസ്റ്റർമാരായ എം.ഐ ഈപ്പൻ, തോമസ് സി എബ്രഹാം, ജോൺ തയ്യിൽ, പി.ജി തോമസ്, ന്യൂ ഹോപ്പ് റ്റി.വി ഡയറക്ടർ ബ്രദർ എൽസൻ ബേബി, ഫെയിത്ത് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പാസ്റ്റർ സാമുവേൽ ഡേവിഡ് എന്നിവർ സന്നിഹിതരായിരുന്നു.
പാസ്റ്റർ ഫ്രാൻസി ജോൺ, പാസ്റ്റർ ബിജി രാജൻ, ജോഹന്ന ജെസ്റ്റിൻ എന്നിവർ ഗാന ഗുശ്രൂഷക്ക് നേതൃത്വം നൽകി. പി.വൈ.സി കർണാടക സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ജിജോയി മാത്യൂ നന്ദി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.