ബെംഗളൂരു: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് അഞ്ച് പൈസ വർദ്ധിപ്പിക്കാൻ അനുമതി നൽകിയതോടെ ബിഡബ്ല്യുഎസ്എസ്ബി (BWSSB) യുടെ ഒരു മാസത്തെ ചെലവ് കുറഞ്ഞത് 2 കോടി രൂപ വർദ്ധിപ്പിക്കാൻ കാരണമായി.
2014-ൽ, അവസാനമായി നിരക്ക് പരിഷ്കരിച്ചപ്പോൾ, വൈദ്യുതിക്ക് വേണ്ടിയുള്ള ചെലവ് പ്രതിമാസം ഏകദേശം 30 കോടി രൂപയായിരുന്നുവെന്നും. തുടർന്നുളള അടുത്ത എട്ട് വർഷത്തിനിടയിൽ, ബെസ്കോം താരിഫ് ഒന്നിലധികം തവണ പരിഷ്കരിച്ചിരുന്നു. ഇത് വൈദ്യുതിക്ക് മാത്രം പ്രതിമാസം 70-75 കോടി രൂപ ചെലവഴിക്കാൻ നിർബന്ധിതരാക്കിയെന്നും മുതിർന്ന ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോർഡിന്റെ പ്രതിമാസ വരുമാനം സാധാരണയായി 110 കോടി രൂപയായിരിക്കുമ്പോൾ ചെലവ് 125 കോടി രൂപയായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
75 കോടി രൂപയുടെ പ്രതിമാസ വൈദ്യുതി ബില്ലിന് പുറമേ, ജല പൈപ്പ് ലൈനുകളുടെ പതിവ് അറ്റകുറ്റപ്പണികൾക്കുള്ള ചെലവ്, ജീവനക്കാരുടെ വേതനം എന്നിങ്ങനെയുള്ള ഓവർഹെഡുകൾ ബിഡബ്ല്യുഎസ്എസ്ബി (BWSSB)-ക്ക് ഉണ്ട്.
അതേസമയം, ജലനിരക്ക് വർധിപ്പിക്കാനുള്ള ബിഡബ്ല്യുഎസ്എസ്ബിയുടെ രണ്ട് വർഷത്തിലേറെ പഴക്കമുള്ള നിർദ്ദേശത്തിൽ സർക്കാർ ഇപ്പോഴും ഇരിക്കുകയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
2020-ൽ, ബിഡബ്ല്യുഎസ്എസ്ബി (BWSSB) റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കുള്ള ജലനിരക്കിൽ ഏകദേശം 10 ശതമാനവും വാണിജ്യ സ്ഥാപനങ്ങൾക്ക് 15 ശതമാനവും വർദ്ധനവ് ആവശ്യപ്പെട്ടിരുന്നുവെന്ന് മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ നിർദ്ദേശം നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. രണ്ട് മാസം മുമ്പ് സർക്കാർ വിശദീകരണം തേടിയിരുന്നു. അതിനും ഞങ്ങൾ മറുപടി നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിയുടെ കൊടുമുടിയിൽ, പലരും അവരുടെ വാട്ടർ ബില്ലുകൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പണം അടയ്ക്കാൻ ഞങ്ങൾക്ക് അവരെ നിർബന്ധിക്കാനായില്ലന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2020 ഏപ്രിലിൽ, പകർച്ചവ്യാധിയുടെ തുടക്കത്തിൽ, ബിഡബ്ല്യുഎസ്എസ്ബി (BWSSB) കുടിശ്ശികയായ 114.80 കോടിയിൽ നിന്ന് 51.98 കോടി രൂപ മാത്രമാണ് ശേഖരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ മാത്രമാണ് ശേഖരം സ്ഥിരത കൈവരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ബിഡബ്ല്യുഎസ്എസ്ബി (BWSSB) ജലവിതരണം കാര്യക്ഷമമാക്കിയാൽ കാര്യങ്ങൾ മെച്ചപ്പെടുമെന്നാണ് പൗര പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.