ബെംഗളൂരു: പുതുവർഷാഘോഷമായ ഉഗാദിയെ വരവേറ്റ് ബെംഗളൂരു നഗരം. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതോടെ ഇത്തവണത്തെ ഉഗാദി ആഘോഷത്തിന്റെ തിരക്ക് ഇന്നലെ മുതൽ വ്യാപാര കേന്ദ്രങ്ങളിൽ കണ്ടു തുടങ്ങി. ഇന്നലെ കെ ആർ മാർക്കറ്റിൽ മാവിലകൾ വാങ്ങാൻ എത്തിയവർ നിരവധിയായിരുന്നു.
സാധരണയായി ഉഗാദി സമയങ്ങളിൽ പച്ചക്കറികളുടെയും പൂക്കളുടെയും വില കുതിച്ചുയരാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല.
ക്ഷേത്രങ്ങളും വീടുകളും ഇനി എന്നും രാവിലെ പൂക്കൾ കൊണ്ടും മാവില കൊണ്ടും അലംങ്കരിക്കും. വീടുകളിൽ മുറ്റം വിവിധ നിറങ്ങളിൽ ഉള്ള കോലമൊരുക്കും.
ഉഗാദി സ്പെഷ്യൽ പലഹാരങ്ങളായ ഹോളിഗേ, റവ ലഡു എന്നിവ വീടുകളിൽ എന്നും ഉണ്ടാക്കുന്നതും ഉഗാദി ആഘോഷത്തിന്റെ ഭാഗമാണ്.