Deprecated: Required parameter $field_type_object follows optional parameter $field_escaped_value in /var/www/wp-content/plugins/wordroid-4-plugin/fields/cmb-field-select2.php on line 71

Deprecated: Required parameter $args follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $output follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
നല്ല നിലമ്പൂർ തേക്കുകളുടെ ഉറപ്പും ഭംഗിയും ഒത്തുചേർന്ന ഫർണിച്ചറുകൾ ഉദ്യാന നഗരിയിലും!! – BengaluruVartha

നല്ല നിലമ്പൂർ തേക്കുകളുടെ ഉറപ്പും ഭംഗിയും ഒത്തുചേർന്ന ഫർണിച്ചറുകൾ ഉദ്യാന നഗരിയിലും!!

ബെംഗളൂരു: മരങ്ങളുടെ രാജാവായി അറിയപ്പെടുന്നത് തേക്കുമരമാണ്. ഉറപ്പു കൊണ്ടും ഭംഗികൊണ്ടും അടയാളപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും നല്ല തേക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നിലമ്പൂർ തേക്ക് തടിയാണ്.

ലോക പ്രശസ്തമായ തേക്കുകളുള്ള നാട്ടിൽ നിന്നും മലയാളത്തിൻ്റെ സുവർണ നദിയായ ചാലിയാറൊഴുകുന്ന നിലമ്പൂരിൽ നിന്നും തൻ്റെ യാത്രയുടെ തുടക്കമിട്ട വ്യക്തിയാണ് വി കെ വുഡ്‌സിന്റെ ഉടമ വി കെ സുധീഷ് ബാബു. വി.കെ വുഡ്സ് എന്ന ചെറുകിട സംരംഭത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.

വി കെ വുഡ്‌സ്, വളർച്ചയുടെ 18 വർഷങ്ങൾക്കിപ്പുറം:

18 വർഷങ്ങൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ നിലമ്പൂർ എടവണ്ണ എന്ന സ്ഥലത്താണ് വി കെ വുഡ്സിന്റെ തുടക്കം. വർഷങ്ങൾക്കിപ്പുറം വി കെ വുഡ്സിന്റെ വളർച്ച നോക്കി കാണുമ്പോൾ ഏതൊരാളം അതിശയിച്ച് പോകും. കേരളത്തിന്‌ പുറത്തേക്കും വി കെ വുഡ്‌സിന്റെ സേവനങ്ങൾ ഇന്ന് ലഭ്യമാണ്.

കഴിഞ്ഞ 12 വർഷക്കാലമായി ഏറ്റവും മികച്ച സേവനം കൊണ്ട് ഉദ്യാന നഗരത്തിലും തന്റെതായ സ്ഥാനം വി കെ വുഡ്‌സ് നേടിയെടുത്തു കഴിഞ്ഞു. കേരളവും ബെംഗളൂരുവിനും പുറമെ ചെന്നൈ, പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളിലും വി കെ വുഡ്‌സിന്റെ ഫർണിച്ചറുകൾ ഇന്ന് ലഭ്യമാണ്.

ഫർണിച്ചറുകൾ വാങ്ങാൻ കൺഫ്യൂഷനെന്തിന്, വി.കെ വൂഡ്സ് ഉള്ളപ്പോൾ?

ഒരു സംരംഭകൻ എന്നതിനപ്പുറം ഒരു കലാകാരൻ കൂടിയാണ് സുധീഷ് ബാബു.
മരക്കൊത്തു പണിയിലൂടെയാണ് അദ്ദേഹം വി കെ വുഡ്‌സ് എന്ന ഫർണിച്ചർ വ്യാപാര രംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ പിതാവും കൊത്തുപണികളിൽ പ്രാവണ്യം തെളിയിച്ച വ്യക്തിയായിരുന്നു.
അദ്ദേഹത്തിൽ നിന്നും ലഭിച്ച പ്രചോദനമാണ് മകനായ സുധീഷ് ബാബുവിനെ ഈ മേഖലയിലേക്ക് എത്തിച്ചത്.

പല മരത്തടികളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും വി കെ വുഡ്‌സ് കൂടുതൽ ഫർണിച്ചറുകളും തേക്ക് തടിയിൽ നിർമ്മിക്കാനാണ് എന്നും കൂടുതൽ താൽപ്പര്യപ്പെടുന്നത്. മറ്റ് പല കമ്പനികളും തേക്ക് തടി ഫർണിച്ചർ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും നിലമ്പൂർ തേക്കുകൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കം കമ്പനികൾ മാത്രമാണ് ഇന്നുള്ളത്.

മറ്റ് കാഠിന്യമുള്ള മരങ്ങളെ അപേക്ഷിച്ച് തേക്കുകൾക്ക് ഭാരം കുറവായതിനാൽ തേക്കു തടിയിൽ നിർമിക്കുന്ന ഫർണിച്ചറുകൾ ഉപയോഗിക്കാനും എളുപ്പമാണ്. എല്ലാതരം ഫർണിച്ചറുകളും നിർമ്മിക്കുന്നതോടൊപ്പം കസ്റ്റമൈസഡ് ഫർണിച്ചറുകളും വി കെ വുഡ്‌സിൽ ലഭ്യമാണ്.

നിലമ്പൂർ തേക്കുകളുടെ ഭംഗി, ഉറപ്പ് അത് ഇനി ഉദ്യാന നഗരിയിലും:

കേരളത്തിലും ബെംഗളൂരുവിലുമായി 50ഓളം സ്റ്റാഫുകളാണ് വി കെ വുഡ്‌സിൽ നിലവിൽ ജോലി ചെയ്ത് വരുന്നത്. കേരളത്തിലെ ഷോറൂം സംരംഭത്തിന്റെ സ്ഥാപകനായ സുധീഷ് ബാബുവും ബെംഗളൂരു ഷോറൂം വനിതാ സംരംഭകയായ  നിരോഷ ലജ്ജിത്തുമാണ്  മേൽനോട്ടം വഹിക്കുന്നത്.

വരുന്ന 27 ന് വി കെ വുഡ്‌സിന്റെ വിപുലീകരിച്ച പുതിയ ഷോറൂമിലേക്ക് നിലവിലെ ഷോറൂം പ്രവർത്തനം മാറ്റുകയാണ്. ബേഗൂർ റോഡിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് അക്കാദമി അഡ്മിനിസ്ട്രേറ്റർ റവ. ഫാ. വിജു കോലങ്കണ്ണി മാർച്ച്‌ 27ന് രാവിലെ 11 മണിക്ക് നിർവഹിക്കും.

എല്ലാ ബെംഗളൂരു മലയാളികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു…

VK WOODS

Hullahalli, Bengaluru (Near Christ Academy, Begur-Koppa Road).

+917483125515

08029915552

Home

Location: https://goo.gl/maps/vKZ83n3eZhUqFig4A

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us