ബെംഗളൂരു: അന്തരിച്ച സൂപ്പർസ്റ്റാർ പുനീത് രാജ് കുമാറിന്റെ അവസാന ചിത്രമായ ‘ജെയിംസ്’ ന്റെ പ്രദർശനം കാശ്മീരി ഫയൽസിന്റെ പ്രദർശനത്തിനായി തടയാൻ ബിജെപി കർണാടക നിയമസഭാംഗങ്ങളും പ്രവർത്തകരും തീയറ്ററുകളിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
ജയിംസ് സംവിധായകൻ ചേതനെയും നിർമ്മാതാവ് കിഷോർ പത്തികൊണ്ടയെയും താൻ കണ്ടിരുന്നുവെന്നും അവർ മാസങ്ങൾക്ക് മുമ്പ് സിനിമാ പ്രദർശനത്തിനായി തിയറ്ററുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനായി അഡ്വാൻസ് നൽകിയിരുന്നതായി പറഞ്ഞതായും സിദ്ധരാമയ്യ പറഞ്ഞു.
എന്നാൽ കന്നഡ ചിത്രം ജെയിംസ് ‘ എന്ന സിനിമയക്ക് പകരം ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ പ്രദർശനത്തിനായി ബിജെപി നേതാക്കൾ തീയറ്ററുകളിൽ ആവശ്യന്നയിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നം അതിനാൽ മുഖ്യമന്ത്രി ബൊമ്മൈ ഇടപെട്ട് കന്നഡ ചിത്രം ജയിംസിന്റെ പ്രദർശനം അനുവദിക്കണമെന്നും, അല്ലൊത്ത പക്ഷെം അവർ ഇതിനെതിരെ പ്രതിഷേധിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കൂടാതെ കശ്മീർ ഫയൽസിന് ചെയ്തതുപോലെ ജെയിംസ് എന്ന സിനിമയ്ക്കും നികുതി രഹിതമായി പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി സർക്കാരിനോട് അഭ്യർത്ഥിച്ചു.
മാർച്ച് 17 ന് റിലീസ് ചെയ്ത ജെയിംസ് സംസ്ഥാനത്തുടനീളം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ പ്രദർശനങ്ങളുടെ എണ്ണം കുറയ്ക്കാൻ തിയേറ്ററുകളോട് ആവശ്യപ്പെടുകയാണെന്നും എല്ലാ തിയേറ്ററുകളും ഹൗസ്ഫുൾ ആയി പ്രദർശിപ്പിച്ചിരുന്ന ജെയിംസ്, എന്തിനാണ് തിയറ്റർ ഉടമകളാട് പ്രദർശനം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്നതെന്ന് അറിയില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാവായ കിഷോർ പത്തികൊണ്ടയും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಪುನೀತ್ ರಾಜ್ ಕುಮಾರ್ ಅಗಲಿಕೆಯ ಸಂದರ್ಭದಲ್ಲಿ ಮುಖ್ಯಮಂತ್ರಿಯಾದಿಯಾಗಿ ಸಚಿವರು, @BJP4Karnataka ಶಾಸಕರು ಮತ್ತು ನಾಯಕರು ಕಣ್ಣೀರು ಸುರಿಸಿದ್ದಾರೆ, ಅಪಾರ ಶೋಕ ವ್ಯಕ್ತಪಡಿಸಿದ್ದಾರೆ. ಆ ಎಲ್ಲ ಭಾವನೆಗಳು ಪ್ರಾಮಾಣಿಕವಾದುದೆಂದು ನಾನು ನಂಬಿದ್ದೇನೆ. ಅದನ್ನು ಸಾಬೀತುಪಡಿಸುವ ಕಾಲ ಈಗ ಬಂದಿದೆ. 4/8#PuneethRajkumar
— Siddaramaiah (@siddaramaiah) March 22, 2022