ബെംഗളൂരു: യുക്രൈനിൽ വെച്ച് റഷ്യൻ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട എംബിബിഎസ് വിദ്യാർത്ഥിയായ മകൻ നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ ഭൗതികാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ കുടുംബം ഒരുങ്ങി. എന്നാൽ നവീനിന്റെ മൃതദേഹം ദാവൻഗരെയിലെ സ്വകാര്യ ആശുപത്രിക്ക് വിട്ടുനൽകാൻ കുടുംബം തീരുമാനിച്ചു.
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ മൃതദേഹം ഗ്രാമത്തിലെത്തിക്കുമെന്നും അവിടെനിന്നും പരേതനായ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി നവീനിന്റെ ഭൗതികശരീരം ഘോഷയാത്രയായി കൊണ്ടുപോകാനാണ് ഗ്രാമവാസികളുടെ തീരുമാനമെന്നും നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡർ പറഞ്ഞു.
തുടർന്ന്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി നവീന്റെ മൃതദേഹം ദാവൻഗെരെയിലെ ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള എസ്എസ് ആശുപത്രിക്ക് കൈമാറാനാണ് ഞങ്ങളുടെ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി.
ഉയർന്ന അഡ്മിഷൻ ഫീസ് കാരണം കുടുംബത്തിന് മെഡിക്കൽ വിദ്യാഭ്യാസം താങ്ങാനാകാതെ വന്നതോടെയാണ് നവീൻ മെഡിസിൻ ബിരുദം നേടുന്നതിനായി യുക്രെയ്നിലേക്ക് പോയത്. പഠനത്തിന്റെ നാലാം വർഷത്തിലുണ്ടായ ആക്രാമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.