ബെംഗളൂരു: സംസ്ഥാനത്ത് 15-49 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്കിടയിലെ മാതൃമരണത്തിന്റെ ആദ്യ അഞ്ച് കാരണങ്ങളിൽ ഒന്നാണ് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ എന്ന് അടുത്തിടെ പുറത്തുവന്ന സാമ്പത്തിക സർവേയിൽ നിന്നുള്ള ഡാറ്റ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൈപ്പർടെൻഷൻ ഡിസോർഡേഴ്സ്, പ്രസവാനന്തര രക്തസ്രാവം, പ്രസവം തടസ്സപ്പെടൽ, സെപ്സിസ് എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ.
ഗർഭിണികൾക്കായുള്ള തൃതീയ പരിചരണ സർക്കാർ ആശുപത്രിയായ വാണി വിലാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ദിവസേന ഒന്നോ രണ്ടോ സ്ത്രീകളെങ്കിലും അപൂർണ്ണമായ ഗർഭഛിദ്രം നടത്തുന്ന കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) അസിസ്റ്റന്റ് പ്രൊഫസറായ ഒബ്സ്റ്റട്രീഷ്യൻ ഡോ അനിത ജി എസ് പറയുന്നത്.
സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾ, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ്, മാനുവൽ വാക്വം ആസ്പിറേഷൻ എന്നിവ ഞങ്ങൾ അവരെ പഠിപ്പിക്കുകയും അനാവശ്യ ഗർഭധാരണത്തെക്കുറിച്ചും കുടുംബാസൂത്രണത്തെക്കുറിച്ചും സ്ത്രീകളെ എങ്ങനെ ഉപദേശിക്കണമെന്നും അവരെ പഠിപ്പിക്കുന്നുണ്ടെന്നും ഡോക്ടർ സൂചിപ്പിച്ചു.
അതുപോലെ, ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ച് അനാവശ്യ ഗർഭഛിദ്രങ്ങൾ ശക്തമായി തടയേണ്ടത് ആവശ്യമാണെന്നും, അങ്ങനെ മാത്രമേ ഗർഭഛിദ്രങ്ങളും സെപ്റ്റിക് അബോർഷനുകളും ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കുകയുള്ളു എന്നും അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.