ബെംഗളൂരു : യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് കന്നഡക്കാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യുക്രൈനിൽ നിന്ന് എത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടില്ലാതെ വീടുകളിലെത്തിക്കാൻ മുംബൈയിലും ന്യൂഡൽഹിയിലും രണ്ട് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
“യുക്രൈനിന്റെ വടക്ക്-കിഴക്കൻ മേഖലയിലുള്ള വിദ്യാർത്ഥികൾ പ്രശ്നങ്ങൾ നേരിടുന്നു. അവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കാനും അവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കാനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റൊമാനിയ-യുക്രൈനിൽ അതിർത്തിയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കന്നഡക്കാർക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.