ബെംഗളൂരു: പണം നൽകുന്നതിൽ കാലതാമസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ മാലിന്യ കരാറുകാർ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതിനാൽ വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിലുടനീളം പ്രതിദിന മാലിന്യ ശേഖരണം തടസ്സപ്പെടാൻ സാധ്യത.
ബിബിഎംപി ഗാർബേജ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എസ് എൻ ബാലസുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, തുടർച്ചയായ ഏഴ് മാസമായി പൗരസമിതി അവരുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ട് ഇതോടെ 248 കോടി രൂപ ബിബിഎംപിയിൽ കെട്ടിക്കിടക്കുന്നുതെന്നും ഇത്രയും വലിയ കുടിശ്ശികയുള്ളതിനാൽ, ഞങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ ജോലി നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തിലധികം പേർ വീടുവീടാന്തരം കയറി മാലിന്യം ശേഖരിക്കുന്നുണ്ടെന്നും ഈ ക്രമാതീതമായ കാലതാമസം മൂലം കരാറുകാർ പണം നൽകാൻ പാടുപെടുകയാണെന്നും ബാലസുബ്രഹ്മണ്യൻ പറയുന്നു.
എല്ലാ പൗരകർമ്മികൾക്കും കൃത്യസമയത്ത് പണം നൽകുന്നതായി ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ബിബിഎംപിയിൽ നിന്നുള്ള പണമടയ്ക്കൽ കാലതാമസം കാരണം വീടുകൾ തോറും മാലിന്യം ശേഖരിക്കുന്ന പാവപെട്ട തൊഴിലാളികൾക്ക് പതിവായി പണം നൽകാൻ കഴിയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.