രണ്ട് പുതിയ പോലീസ് കമ്മീഷണറേറ്റുകൾ ഉദ്ഘാടനം ചെയ്ത് മുഖ്യന്ത്രി സ്റ്റാലിൻ.

m.k stalin

ചെന്നൈ: ഷോളിംഗനല്ലൂരിലെ താംബരം കമ്മീഷണറേറ്റും ആവടിയിലെ തമിഴ്നാട് സ്പെഷ്യൽ പോലീസ് II ബറ്റാലിയൻ കാമ്പസിലെ ആവഡി കമ്മീഷണറേറ്റും സെക്രട്ടേറിയറ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ സബർബൻ കമ്മീഷണറേറ്റുകൾ കുറ്റകൃത്യങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിയിലൂടെ പറയുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഓഫീസർമാരായ എം രവി, സന്ദീപ് റായ് റാത്തോഡ് എന്നിവരെയാണ് യഥാക്രമം താംബരത്തിന്റെയും ആവഡിയുടെയും പോലീസ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്. 2021 സെപ്തംബർ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-01-2022).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1033 റിപ്പോർട്ട് ചെയ്തു. 354 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.86% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 354 ആകെ ഡിസ്ചാര്‍ജ് : 2960615 ഇന്നത്തെ കേസുകള്‍ : 1033 ആകെ ആക്റ്റീവ് കേസുകള്‍ : 9386 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38340 ആകെ പോസിറ്റീവ് കേസുകള്‍ : 3008370…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-01-2022)

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ക്രിസ്മസിന് നോൺ വെജ് ഭക്ഷണം; സ്‌കൂൾ അടച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്.

StPaul-School-Bagalkote

ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ സെന്റ് പോൾ ഹയർ പ്രൈമറി സ്കൂളിൽ ‘നിയമവിരുദ്ധമായി’ ക്രിസ്മസ്  ആഘോഷിക്കുകയും മാംസാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 30 ന് കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കുട്ടികൾക്ക് സ്‌കൂളിൽ മാംസാഹാരം വിളമ്പുന്നുവെന്നും അതിലൂടെ കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നും ആരോപിച്ച് ‘ഹിന്ദു അനുകൂല സംഘടനകളുടെ’ കൺവീനർ പ്രദീപ് അമരണ്ണനാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂൾ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, മറ്റൊരു സ്‌കൂൾ ഉദ്യോഗസ്ഥനായ ജാക്‌സൺ ഡി മാർക്, വൈദികന്റെ സഹായത്തോടെ കുട്ടികളെ മതപരിവർത്തനം…

Read More

ബെംഗളൂരു തടാകങ്ങളുടെ മോശം പരിപാലനം ചൂണ്ടിക്കാട്ടി സിറ്റിസൺസ് മോണിറ്ററിംഗ് കമ്മിറ്റി.

ബെംഗളൂരു: ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മയും ജലസ്രോതസ്സുകളിലേക്ക് മലിനജലം കയറുന്നതും ചൂണ്ടിക്കാട്ടി സിറ്റിസൺസ് മോണിറ്ററിംഗ് കമ്മിറ്റി (സിഎംസി) അംഗങ്ങൾ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി. സ്ഥിരമായി യോഗങ്ങൾ നടത്തുന്ന സി.എം.സി വെള്ളിയാഴ്ച ദേശീയ ഹരിത ട്രൈബ്യൂണൽ മോണിറ്ററിംഗ് കമ്മിറ്റിയിലെ മുൻ അംഗങ്ങളെ ഉൾപ്പെടുത്തി, അവരുടെ ഫീഡ്‌ബാക്ക് നൽകാനും രണ്ട് പ്രധാന ജലാശയങ്ങളുടെ ഭൂഗർഭ സ്ഥിതി വിലയിരുത്താനുമായാണ് മീറ്റിംഗ് കൂടിയത്. ഉദ്യോഗസ്ഥർ, വിദഗ്ധർ, പൗരന്മാർ എന്നിവരുടെ ഫീൽഡ് പരിശോധനയ്ക്ക് ശേഷം വർത്തൂർ തടാകത്തിന് സമീപം ഫിസിക്കൽ, വെർച്വൽ മോഡിലാണ് യോഗം നടന്നത്.…

Read More

അജ്ഞാത മൃതദേഹം കണ്ടെത്തി.

മൈസൂരു: ശ്രീരംഗപട്ടണം റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാതനായ ഒരാളുടെ മൃതദേഹം മൈസൂരു റെയിൽവേ പൊലീസ് കണ്ടെത്തി. തുടർന്ന് മൈസൂരു റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പുറമെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചയാൾക്ക് ഏകദേശം 50 വയസ്സ്, 5.6 അടി ഉയരം, ഗോതമ്പ് നിറം, സാധാരണ ബിൽറ്റ്, വട്ടമുഖം ആണ് , ഒപ്പം പിങ്ക് നിറത്തിലുള്ള ഫുൾ ആം ഷർട്ടും ബ്രൗൺ പാന്റും പച്ച നിറമുള്ള ഷോർട്ട്സും ധരിച്ചിരുന്നു. മേല്പറഞ്ഞ അടയാളങ്ങൾ വെച്ച് മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്നവർ  മൈസൂരു റെയിൽവേ പോലീസ് സ്‌റ്റേഷനിലെ ഫോൺ:…

Read More

നെലമംഗല-തുമകുരു റോഡ് വീതികൂട്ടൽ നിയമക്കുരുക്കിൽ

ബെംഗളൂരു : ദേശീയപാത നാലിലെ നെലമംഗല-തുമകുരു ഭാഗം ആറുവരിപ്പാതയായി നവീകരിക്കുന്നതിലെ കാലതാമസം ഈ പാത യാത്രക്കാർക്ക് തടസ്സമായി മാറ്റുക മാത്രമല്ല, യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തു.  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ മൂന്ന് വർഷം മുമ്പ് നെലമംഗല, തുംകുരു ഭാഗം നവീകരിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. 2019-20ൽ 1,152 കോടി രൂപ ചെലവിട്ടാണ് നെലമംഗലയ്ക്കും തുംകുരുവിനുമിടയിലുള്ള 46 കിലോമീറ്റർ ഭാഗം വീതികൂട്ടുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അന്തിമ സാധ്യതാ റിപ്പോർട്ടും ബിഡ് രേഖകളും ഫെബ്രുവരിയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ)…

Read More

ബെംഗളൂരുവിൽ 35,000 ഓട്ടോകൾ അനധികൃതമായി ഓടുന്നു

ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിത നിരക്ക് ആവശ്യപ്പെടുന്നതും ഓടിക്കാൻ വിസമ്മതിക്കുന്നതും നഗരത്തിൽ സാധാരണമായിരിക്കാം, എന്നാൽ നിങ്ങൾ സവാരി ചെയ്യുന്ന പല ഓട്ടോകളും നിയമവിരുദ്ധമായി ഓടുന്നവയാണ്. ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം 35,000 ത്തോളം അനധികൃത ഓട്ടോറിക്ഷകൾ നഗരപാതകളിൽ ഓടുന്നുണ്ട്. ബെംഗളൂരുവിൽ ഇതുവരെ 1.35 ലക്ഷം ഓട്ടോറിക്ഷ പെർമിറ്റുകൾ നൽകിയെങ്കിലും ഒരു ലക്ഷം പേർ മാത്രമാണ് ശരിയായ രേഖകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി ഓടുന്നതെന്നും ശാന്തിനഗർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ഓട്ടോറിക്ഷ) വികെ മൂസ പറഞ്ഞു. അനധികൃത ഓട്ടോറിക്ഷകളെല്ലാം അധികൃതർ പിടിച്ചെടുത്താലും പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നും അദ്ദേഹം…

Read More

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു : രാജ്യത്ത് 13 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സീന്‍ രജിസ്‌ട്രേഷന് ആരംഭിച്ചു . ആധാര്‍ കാര്‍ഡും സ്‌കൂള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 13 നും 18 നും ഇടയില്‍ പ്രായമുള്ള 7.4 കോടി കുട്ടികള്‍ ഉണ്ട്. Visit https://t.co/CZAvcFojLq from the 1st of January 2022 and register yourself for getting your #COVID19 vaccination done. #LargestVaccineDrive pic.twitter.com/lwpfCQR7ix…

Read More

പുതുവത്സര രാവിൽ മദ്യവിൽപ്പന വർധിച്ചു

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതുവത്സര തലേന്ന് മദ്യവിൽപ്പന വർധിച്ചതായി എക്സൈസ് വകുപ്പിന്റെ രേഖകൾ. കഴിഞ്ഞ വർഷം ഡിസംബർ 31ന് 2.25 ലക്ഷം കാർട്ടൺ പെട്ടി ഇന്ത്യൻ നിർമിത മദ്യം വിറ്റഴിച്ചപ്പോൾ ഇത്തവണ അത് 2.39 ലക്ഷം കാർട്ടൺ പെട്ടികളായി ഉയർന്നു. എന്നിരുന്നാലും, 2019 ഡിസംബർ 31-ന് വിറ്റ 3.62 ലക്ഷം പെട്ടികളും അതിനുമുമ്പുള്ള വർഷം 3.82 ലക്ഷം പെട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവാണിത്. ദിവസങ്ങൾക്ക് മുമ്പ് സർക്കാർ രാത്രി കർഫ്യൂവും ഉല്ലാസയാത്രയ്ക്ക് നിയന്ത്രണവും പ്രഖ്യാപിച്ചതിനാൽ ടിപ്പ്ലർമാർ മുൻകൂട്ടി മദ്യം വാങ്ങിയിരിക്കാമെന്ന് എക്സൈസ്…

Read More
Click Here to Follow Us