കാര്യക്ഷമത കുറഞ്ഞ കോക്ടെയ്ൽ തെറാപ്പി തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ.

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിൽ കൊവിഡ്-19 ചികിത്സയ്‌ക്ക് വിധേയരായ രോഗികൾക്ക് അവരുടെ അസുഖത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ മോണോക്ലോണൽ ആന്റിബോഡി അല്ലെങ്കിൽ കോക്‌ടെയിൽ തെറാപ്പി ഓമിക്‌റോണിനെതിരെ അതിന്റെ കാര്യക്ഷമത കുറഞ്ഞുവെന്ന് നിർമ്മാതാവിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും അതിനെ അവഗണിച്ച് കോക്‌ടെയിൽ തെറാപ്പി തുടരുകയാണ്. റിജെനറോൺ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ഇരട്ട-ഡോസ്, സിംഗിൾ-പാക്ക് കുപ്പികൾക്കായി രോഗികൾ 1.2 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത് എന്നാൽ ഈ തെറാപ്പി ഒമൈക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദത്തിനെതിരെ ശക്തമാകില്ലെന്ന് ഡിസംബർ 16 ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. മോണോക്ലോണൽ…

Read More

പാർക്കിംഗ് സൗകര്യത്തിന്റെ ലേല വില ബിബിഎംപി പകുതിയായി കുറക്കാൻ സാധ്യത.

ബെംഗളൂരു: ഹൃദയഭാഗത്തുള്ള ഫ്രീഡം പാർക്കിൽ കോടികൾ മുടക്കി മൾട്ടി ലെവൽ പാർക്കിങ് സൗകര്യം നിർമിച്ച ബിബിഎംപി നാലു മാസത്തിനിടെ മൂന്നു ടെൻഡറുകൾ നടത്തിയിട്ടും കെട്ടിടം പ്രവർത്തിപ്പിക്കാനുള്ള ഏജൻസിയെ കണ്ടെത്താൻ പാടുപെടുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി ടെൻഡറുകൾ നൽകിയിട്ടും ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) കരാറുകാരനെ കണ്ടെത്തിയില്ല. പാൻഡെമിക് സമയത്ത് നിക്ഷേപം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് കരുതുന്നതിനാൽ ടെൻഡറിന്റെ ഉയർന്ന താരിഫ് ലേലക്കാർക്ക് താൽപ്പര്യമില്ലാതായി എന്നാണ് ബിബിഎംപി വൃത്തങ്ങൾ പറയുന്നത്. അതിനാൽ ലേലക്കാരെ ആകർഷിക്കാൻ താരിഫ് വെട്ടിക്കുറയ്ക്കാൻ പാലികെ ഇപ്പോൾ നിർബന്ധിതരാകുകയാണ്. വിദഗ്‌ധരുമായി കൂടിയാലോചിക്കുകയും…

Read More

ബെംഗളൂരുവിൽ 15,000 കടന്ന് കൊവിഡ് കേസുകൾ.

ബെംഗളൂരു: സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 15,617 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഇതോടെ സജീവ കേസുകളുടെ എണ്ണം 73,654 ആയി. സുഖം പ്രാപിച്ച കേസുകൾ 874 ആണ്. ഇതോടെ ബെംഗളൂരുവിൽ പോസിറ്റീവ് നിരക്ക് 15.96 ശതമാനത്തിലെത്തി നിൽക്കുകയാണ്. 0-9 വയസ്സിനിടയിൽ പ്രായമുള്ള 433 കുട്ടികളും 10 മുതൽ 10 വയസ്സ് വരെ പ്രായമുള്ള 1,342 കുട്ടികളും ബംഗളൂരുവിൽ കോവിഡ് പോസിറ്റീവ് ആയി മാറിയട്ടുണ്ട്. കൂടാതെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ നഗരത്തിൽ 479 ആയി ഉയർന്നു, മഹാദേവപുരയിൽ ഏറ്റവും കൂടുതൽ സോണുകൾ ഉള്ളത് (189),…

Read More

ബാങ്കുകളെ കബളിപ്പിച്ച ചൈനീസ് കമ്പനി ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: വ്യാപാരി – വ്യാപാരത്തിന്റെ മറവിൽ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎൽഎ) ഹോങ്കോങ്ങിലെ ഹോവെലൈ ജിൻസു, എസ്എആർ, ചൈന ലിമിറ്റഡ് ഡയറക്ടർ അനുപ് നാഗരാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത 2009 ജൂലൈ 18 ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2019 മാർച്ചിൽ പി‌എം‌എൽ‌എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിത്തിലാണ് ഇഡി അദ്ദേഹത്തെ പ്രതിയാക്കിയത്. തുടർന്ന് ബെംഗളൂരുവിലെ…

Read More

ബെംഗളൂരു സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് അവധി.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു: സംസ്ഥാന സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 31 വരെ അവധിയായിരിക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ബുധനാഴ്ച അറിയിച്ചു. എന്നിരുന്നാലും, കോവിഡ്-19 കേസുകളുടെ വർദ്ധനവ് കാരണം ഇത് ബെംഗളൂരു, ബെംഗളൂരു റൂറൽ ജില്ലകളിലെ സ്‌കൂളുകളിലേക്ക് മാത്രം ബാധകമാകുന്നതാണെന്നും എന്ന് അദ്ദേഹം അറിയിച്ചു. അണുബാധകൾ ഉയർന്നതാണെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ് അതുകൊണ്ടുതന്നെ കുട്ടികളെ ബാധിക്കുന്നതും കുറവായതിനാൽ മറ്റ് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലാത്തതിനാൽ ഗ്രാമീണ മേഖലയിലെ…

Read More

ഹേമ കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ കേരള സർക്കാർ മറ്റൊരു സമിതിക്ക് രൂപം നൽകി

ബെംഗളൂരു : മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ കേരള സർക്കാർ മറ്റൊരു മൂന്നംഗ സമിതിക്ക് രൂപം നൽകി. കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി, സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അണ്ടർ സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സമിതി. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ പരിശോധിച്ച് നിയമവശം പരിശോധിച്ച് ശിപാർശകൾ എങ്ങനെ നടപ്പാക്കാമെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് രൂപം നൽകിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ട് വർഷം മുമ്പ്…

Read More

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ മേക്കേദാട്ടു മാർച്ച് നിരോധിച്ച് സർക്കാർ ഉത്തരവ്

ബെംഗളൂരു : മാർച്ച് അനുവദിച്ചതിന് ബൊമ്മൈ ഭരണകൂടത്തെ ഹൈക്കോടതി രൂക്ഷ വിമർശത്തിന് തൊട്ടുപിന്നാലെ, കോവിഡ് -19 ഉദ്ധരിച്ച് കോൺഗ്രസിന്റെ മേക്കേദാട്ടു മാർച്ച് നിരോധിച്ച് കർണാടക സർക്കാർ ബുധനാഴ്ച ഉത്തരവിറക്കി. ‘നമ്മ നീരു, നമ്മ ഹക്ക്’ (നമ്മുടെ വെള്ളം, നമ്മുടെ അവകാശം) എന്ന മുദ്രാവാക്യവുമായുള്ള പദയാത്ര ജനുവരി 9 മുതൽ ജനുവരി 19 വരെ മൊത്തം 154.5 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ബസവനഗുഡിയിലെ നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കുമെന്നാണ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ മാർച്ചിലെ കോവിഡ് -19 ലംഘനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഇതിനകം സിദ്ധരാമയ്യയും ഡി…

Read More

പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാട്ടിൽ പ്രത്യേക ബസ് സർവീസുകൾ

ബെംഗളൂരു : ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക്ഡൗൺ കണക്കിലെടുത്ത്, പൊങ്കലിന് പ്രത്യേക ബസുകൾ ജനുവരി 17 മുതൽ 19 വരെ സർവീസ് നടത്തുമെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്‌ടിസി) അറിയിച്ചു. പൊങ്കൽ അവധിക്ക് ശേഷം സ്വന്തം നാട്ടിൽ നിന്ന് മടങ്ങേണ്ട ആളുകൾക്ക് വേണ്ടിയാണ് ഈ ബസ് സർവീസുകൾ നടത്തുന്നത്. ജനുവരി 16 ന് യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർ അത് ഒഴിവാക്കണമെന്നും മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യണമെന്നും വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 16-ന് ബസ് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക്…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (12-01-2022).

COVID TESTING

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 17,934 കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു. 4,039 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.5% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 4,039 ആകെ ഡിസ്ചാര്‍ജ് : 27,21,725 ഇന്നത്തെ കേസുകള്‍ : 17,934 ആകെ ആക്റ്റീവ് കേസുകള്‍ : 28,47,589 ഇന്ന് കോവിഡ് മരണം : 19  ആകെ കോവിഡ് മരണം : 36,905 ആകെ പോസിറ്റീവ് കേസുകള്‍ : 88,959 ഇന്നത്തെ പരിശോധനകൾ : 1,56,281…

Read More

സ്‌കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം വിദഗ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷം; ബിബിഎംപി മേധാവി

ബെംഗളൂരു : സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന്, സ്‌കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “സംസ്ഥാന സർക്കാർ ഇതിനകം 1 മുതൽ 9 വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടച്ചു. നിലവിൽ ഹോസ്റ്റൽ ബ്ലോക്കുകളിൽ നിന്ന് ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഒരു പക്ഷേ…

Read More
Click Here to Follow Us