ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അഭിലാഷ പദ്ധതിയായ ‘ഗ്രാമ വൺ’ ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമ വൺ ജനുവരി 26ന് ബൊമ്മൈയാണ് ആരംഭിച്ചത്.
12 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ ഇടനിലക്കാരെ ഒഴിവാക്കാനും വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കാനുമാണ് കർണാടക സർക്കാരിന്റെ സംരംഭം ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങൾ ബാംഗ്ലൂർ വൺ, കർണാടക വൺ കേന്ദ്രങ്ങൾക്ക് സമാനമായിരിക്കും.
ഇ-ഗവേണൻസ്, ഗ്രാമവികസന, പഞ്ചായത്ത് രാജ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഗ്രാമ വൺ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ആവിശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.