ബെംഗളൂരു: കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) വരാനിരിക്കുന്ന സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) ഫൈനൽ പരീക്ഷകളുടെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചു.
ബോർഡ് നേരത്തെ ജനുവരി 6 ന് താൽക്കാലിക ടൈംടേബിൾ പുറത്തിറക്കുകയും, എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനുവരി 14 വരെ സമർപ്പിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആരും പരാതികൾ ഉന്നയിക്കാത്തത് കൊണ്ടുതന്നെ, 2022 മാർച്ച് 28 നും ഏപ്രിൽ 11 നും ഇടയിൽ പരീക്ഷകൾ നടക്കാനിരിക്കുന്ന മുൻ പ്രഖ്യാപിതമായ താൽക്കാലിക ടൈംടേബിളിൽ നിന്ന് ഇപ്പോഴത്തെ ടൈംടേബിളിന് മാറ്റങ്ങൾ ഒന്നുമില്ല.