ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് -19 ന്റെ സജീവ കേസുകൾ വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു, സംസ്ഥാനത്ത് 20,911 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ലക്ഷം സജീവ കേസുകൾ കടക്കാൻ 210 ദിവസമാണെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 17 ന്, കണക്കുകൾ കുറയാൻ തുടങ്ങുന്നതിനുമുമ്പ് സംസ്ഥാനത്ത് 1,00,523 സജീവ കേസുകളുണ്ടായിരുന്നു. കൂടാതെ ആ സമയങ്ങളിൽ 9,118 പുതിയ കേസുകളുമായി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് (ടിപിആർ) 9.0 ശതമാനമായിരുന്നു.
ഡിസംബർ 29 മുതൽ സംസ്ഥാനത്ത് പുതിയ കേസുകൾ വർദ്ധിച്ചു തുടങ്ങി. സജീവ കേസുകൾ 6,654 ആയിരുന്നു, എന്നാൽ 13 ദിവസത്തിനുള്ളിൽ ഇത് 1,03,610 ആയി ഉയരുകയായിരുന്നു. കൂടാതെ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 25 മരണങ്ങളും റിപ്പോർട്ട് ചെയ്തട്ടുണ്ട്.
1,56,402 സാമ്പിളുകൾ പരിശോധിച്ചതിൽ ടിപിആർ നിരക്ക് 13.3 ശതമാനവുമാണ്. ചെന്നൈയിൽ 8,218 കേസുകളും സമീപ ജില്ലകളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ യഥാക്രമം 2,030, 562, 901 കേസുകളും റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.