കന്നഡ കവിയും നാടകകൃത്തും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖർ പാട്ടീൽ അന്തരിച്ചു.

ബെംഗളൂരു: കന്നഡ സാഹിത്യകാരനും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖർ പാട്ടീൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജനുവരി 10 തിങ്കളാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു.

അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ബംഗളൂരുവിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ചമ്പ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ പാട്ടീൽ അറിയപ്പെടുന്ന കവിയും നാടകകൃത്തും ‘ബന്ദയ’ പ്രസ്ഥാനത്തിന്റെ (പുരോഗമന, വിമത സാഹിത്യ പ്രസ്ഥാനത്തിന്റെ) മുൻനിര ശബ്ദങ്ങളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന വ്യക്തികൂടിയാണ്.

‘സംക്രമണ’ എന്ന സാഹിത്യ മാസികയുടെ പത്രാധിപരായിരുന്നു ചമ്പ. ചരിത്രപരമായ ഗോകാക് സമരം, ബന്ദയ പ്രസ്ഥാനം, അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം, മണ്ഡല് റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള പ്രക്ഷോഭം, കർഷക പ്രസ്ഥാനം തുടങ്ങി നിരവധി സാമൂഹിക, സാഹിത്യ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയതിന് അദ്ദേഹം പ്രശസ്തനായിരുന്നു.

കൂടാതെ പണ്ഡിതനായ പ്രൊഫസർ എംഎം കൽബുർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കർണാടക സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ പമ്പാ അവാർഡ് പാട്ടീൽ തിരികെ നൽകിയിരുന്നു. പാട്ടീലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us