ബെംഗളൂരു : രാജ്യത്തെ ഏറ്റവും നീളം കൂടിയ മെട്രോ പാതകളിൽ രണ്ടാമത്തേതായി മാറാൻ കുതിക്കുന്ന നമ്മ മെട്രോക്ക് നൈസിൻ്റെ പണി.
കോൺഗ്രസ് നേതാവും വലിയ വ്യവസായിയുമായി അശോക് ഖേനി മാനേജിംഗ് ഡയറക്ടർ ആയിട്ടുള്ള നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് ലിമറ്റഡ് എന്ന നൈസ് ആണ് മെട്രോ വികസനത്തിന് ഇപ്പോൾ തടസമായിരിക്കുന്നത്.
ഇപ്പോൾ നാഗസാന്ദ്ര വരെയുള്ള ഗ്രീൻ ലൈൻ മാധവാര വരെ നീട്ടുന്നതിനാണ് നൈസിൻ്റെ തടസം, 3.05 കിലോമീറ്റർ മെട്രോ പാത ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ബി.എം.ആർ.സി.എൽ.പദ്ധതി ഇട്ടത്.
പാത നിർമ്മാണത്തിന് നൈസിൻ്റെ സ്ഥലങ്ങൾ ഉപയോഗിക്കുമ്പോൾ പ്രതിമാസം 5.75 രൂപ വാടക നൽകാം എന്ന വ്യവസ്ഥയിൽ പണി ആരംഭിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിയുന്നില്ല. നൈസ് കമ്പനിയുടെ അനുമതി ലഭിക്കാത്തതിനാൽ ജോലി മുന്നോട്ട് പോകുന്നില്ല.
ബി.ഐ.ഇ.സി സറ്റേഷൻ നിർമ്മാണത്തിന് നൈസ് വിട്ടുകൊടുത്ത സ്ഥലത്തിൻ്റെ പണം രണ്ടര വർഷത്തിന് ശേഷവും നൽകാത്തതാണ് മെട്രോ നിർമ്മാണത്തിന് അനുമതി നൽകാത്തതിന് കാരണം എന്നതാണ് നൈസിൻ്റെ വാദം.
ബൊമ്മസാന്ദ്ര- രാഷ്ട്രീയ വിദ്യാലയ യെല്ലോ ലൈൻ നിർമ്മാണത്തിലും നൈസ് റോഡ് ഭാഗത്തെ നിർമ്മാണങ്ങൾക്ക് പല വിധത്തിലുള്ള തടസങ്ങൾ നേരിട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.