ബെംഗളൂരു: ക്വീൻസ് റോഡിലെ സിആർ ബിൽഡിംഗിലെ കസ്റ്റംസ് ഓഫീസിന്റെ ഗോഡൗണിൽ നിന്ന് 1.7 കിലോഗ്രാം ഭാരമുള്ള സ്വർണം കാണാതായ സംഭവത്തിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർക്കും രണ്ട് ഇൻസ്പെക്ടർമാർക്കുമെതിരെ ആണ് കേസെടുത്തിട്ടുള്ളത്. കസ്റ്റംസ് സൂപ്രണ്ട് ശ്രീനിവാസ് ഗോപാൽ എം, ലഗേജ് കൈകാര്യം ചെയ്ത നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതായി ആണ് റിപ്പോർട്ട്.നാല് പേര്ക്കെതിരെയും സെക്ഷൻ 409 (പൊതുപ്രവർത്തകൻ ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിആർ ബിൽഡിംഗിലെ കസ്റ്റംസ് ഓഫീസിന്റെ ഗോഡൗണിൽ കസ്റ്റംസ് ഡെപ്യൂട്ടി…
Read MoreYear: 2021
നമോ ടീവി ഉടമയും അവതാരികയും അറസ്റ്റിൽ
തിരുവല്ല: വർഗീയത വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകിയ നമോ ടി വി എന്ന യൂട്യൂബ് ചാനൽ ഉടമ രഞ്ജിത്ത് ടി എബ്രഹാം, ചാനൽ അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം ചാനൽ ഉടമക്കും അവതാരകക്കുമെതിരെ കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ചില മത വിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു.…
Read Moreഎക്‌സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.
ബെംഗളൂരു: പ്രധാന എക്‌സ്പ്രസ് ട്രെയിനുകൾ ചിക്കബാനാവര റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് നിർത്തിയാൽ പ്രദേശവാസികൾക്കും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും വലിയ ആശ്വാസമാകും. അതുമൂലം യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ തിരക്ക് കുറയാനും , അവിടേക്കുള്ള ഒരു മണിക്കൂർ യാത്ര കുറയ്ക്കാനും സാധിക്കുമെന്നും സമീപവാസികൾ കൂട്ടിച്ചേർത്തു. ചിക്കബാനാവര നിവാസികൾക്ക് മാത്രമല്ല, പീനിയ, ജലഹള്ളി, അബ്ബിഗെരെ, ഹെസർഘട്ട, യെലഹങ്ക എന്നിവിടങ്ങളിലെ താമസക്കാർക്കും ഈ നീക്കം പ്രയോജനപ്പെടും. യെലഹങ്ക നിവാസികൾക്ക് യശ്വന്ത്പൂരിലേക്കുള്ള ഒരു മണിക്കൂർ യാത്രയെ അപേക്ഷിച്ച് 35-40 മിനിറ്റിനുള്ളിൽ സ്റ്റേഷനിൽ എത്തിച്ചേരാനാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചിക്കബാണവരയിൽ പ്രവർത്തിക്കുന്നതിനാൽ ഇത്…
Read Moreശ്വാസതടസ്സം ;വി.എസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് വി എസ്സിനെ പട്ടത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക മുറിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. വിഎസിൻ്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. ഒക്ടോബർ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാൾ ആയിരുന്നു. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിൽ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ…
Read Moreബിരുദധാരികൾക്കായി എൻഎൽഎസ്ഐയു 3 വർഷത്തെ എൽഎൽബി പ്രോഗ്രാം ആരംഭിക്കുന്നു
ബെംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻഎൽഎസ്ഐയു ) അടുത്ത അധ്യയന വർഷം മുതൽ ബിരുദം നേടിയവർക്കായി മൂന്ന് വർഷത്തെ എൽഎൽബി പ്രോഗ്രാം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഞായറാഴ്ച നടന്ന 29-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ സുധീർ കൃഷ്ണസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. അധികാരികളിൽ നിന്നും ഭരണസമിതികളിൽ നിന്നും ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾ നേടിയതായി എൻഎൽഎസ്‌ഐയു ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
Read Moreകോവിഡ് ക്ലസ്റ്ററല്ല; പരിശോധന നടത്തിയ 15 വിദ്യാർത്ഥികളുടെയും ഫലം നെഗറ്റീവ്
ബെംഗളൂരു : വ്യാഴാഴ്ച ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സൗത്ത് ബെംഗളൂരുവിലെ ഒരു പ്രമുഖ സ്കൂളിൽ നടത്തിയ കോവിഡ് -19 ടെസ്റ്റിൽ 15 വിദ്യാർത്ഥികളുടെ പരിശോധനാ ഫലം നെഗറ്റീവായി.എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് പോസിറ്റീവായതിനെ തുടർന്ന് പ്രാഥമിക സമ്പർക്കം പുലർത്തിയ വിദ്യാർത്ഥികളിൽ ആണ് ടെസ്റ്റ് നടത്തിയത്,പോസിറ്റീവ് ആയ വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. “കുട്ടിയുടെ അമ്മ വൈറസിന് പോസിറ്റീവ് ആയിരുന്നതിനാൽ, സ്കൂൾ അണുബാധയുടെ ഉറവിടമല്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും, മുൻകരുതൽ നടപടിയെന്ന നിലയിൽ, ആ പ്രത്യേക ക്ലാസിലെ 15 വിദ്യാർത്ഥികളെ ഞങ്ങൾ പരിശോധിച്ചു,…
Read Moreബില്ലുകൾ അടയ്ക്കുക അല്ലെങ്കിൽ നടപടി നേരിടുക: ഗ്രാമപഞ്ചായത്തുകളോട് ബെസ്കോം
ബെംഗളൂരു: ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ചന്ദാപുര ഡിവിഷനിലെ ഗ്രാമപഞ്ചായത്തുകൾക്ക് ഏഴ് ദിവസത്തിനകം കുടിവെള്ളം, തെരുവുവിളക്കുകൾ എന്നിവയുടെ ബില്ലുകളുടെ കുടിശ്ശിക തീർക്കണമെന്ന് ബെസ്‌കോം നോട്ടീസ് നൽകി. “2021 സെപ്റ്റംബർ അവസാനം വരെയുള്ള കുടിശ്ശിക അടച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാ പഞ്ചായത്ത് വികസന ഓഫീസർമാർക്കും ബെസ്‌കോം പലതവണ കത്തെഴുതിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല’ കോർപ്പറേഷൻ പറഞ്ഞു.
Read Moreഷിദലഘട്ടയിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11-കാരൻ മരിച്ചു
ബെംഗളൂരു : ചിക്കബെല്ലാപുരയിലെ ഷിദലഘട്ടയിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11-കാരനെ മരിച്ചു.ഷിദലഘട്ടയിലെ ഉർദു ഹയർ സെക്കൻഡറി സ്കൂൾ നാലാംക്ലാസ് വിദ്യാർഥി ആണ് മരിച്ച ഖലന്ദർ ഖാൻ.തൊഴിലാളിയായ പിതാവ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി കുട്ടിയെ സമീപത്തുണ്ടായിരുന്ന ഇരുപതോളം തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പിതാവും നാട്ടുകാരും എത്തിയപ്പോഴേക്കും മാരകമായി മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു ഖലന്ദർ ഖാൻ. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാത്ത പഞ്ചായത്തിനെതിരേ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. ജനപ്രതിനിധികളും പൗരപ്രമുഖരുമെത്തിയാണ് ജനരോഷം തണുപ്പിച്ചത്. സംഭവത്തിൽ…
Read Moreതടവുകാരുടെ വിദ്യാഭ്യാസവും നൈപുണ്യ നിലവാരവും മെച്ചപ്പെടുത്തൽ പരിശീലനം
ബെംഗളൂരു : സംസ്ഥാനത്തെ തടവുകാരിൽ 47 ശതമാനവും നിരക്ഷരരോ അർദ്ധ സാക്ഷരരോ ആണെന്ന് കർണാടക ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിനാൽ, തടവുകാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം വർധിപ്പിക്കുന്നതിന് പുറമെ അവരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവംബർ മുതൽ ‘നവചേതന’ ദൗത്യം ആരംഭിക്കാൻ പോലീസ് വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ 50 ജയിലുകളിലും 15,000 തടവുകാരുടെ വിദ്യാഭ്യാസ, നൈപുണ്യ ആവശ്യങ്ങൾ വ്യക്തിഗതമായി മനസ്സിലാക്കാൻ വിശദമായ പഠനം നടത്തിയതായി പോലീസ് അറിയിച്ചു. ഏകദേശം 7,000 തടവുകാർ (47%) നിരക്ഷരരോ അർദ്ധ…
Read More66-ാമത് രാജ്യോത്സവ ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു
ബെംഗളൂരു : കർണാടക അതിന്റെ 66-ാമത് കർണാടക രാജ്യോത്സവം (കർണ്ണാടക സ്ഥാപക ദിനം) ആചരിക്കുന്നു. തിങ്കളാഴ്ച കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു അതേസമയം, കർണാടകയിൽ ഞായറാഴ്ച 292 പുതിയ കോവിഡ് -19 ഉം 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 345 പേർ സുഖം പ്രാപിച്ചതോടെ സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 8,644 ആയി. 137 പുതിയ കേസുകളും ഏഴ് മരണങ്ങളുമായി ബെംഗളൂരു നഗരമാണ് പട്ടികയിൽ ഒന്നാമത്. …
Read More