ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലെ ബാഗേജുകൾ പരിശോധിക്കുന്ന സംവിധാനം തകരാറിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് വിമാനങ്ങൾ വൈകി. ഞായറാഴ്ച രാവിലെയാണ് പരിശോധിക്കുന്ന സംവിധാനം തകരാറിലാകുന്നത് ഇതുമൂലം പല യാത്രക്കാർക്കും ഞായറാഴ്ച വൈകിയും ബാഗുകൾ കിട്ടിയില്ല.എന്നാൽ, പ്രശ്നം പരിഹരിച്ചതായി ഇൻഡിഗോ എയർലൈൻസും ബെംഗളൂരു വിമാനത്താവളം അധികൃതരും അറിയിച്ചു.
Read MoreYear: 2021
സ്വകാര്യ മേഖലയിലെ 75% ജോലിയും കന്നഡികർക്ക്;നിയമനിർമ്മാണം ഉടൻ.
ബെംഗളൂരു : സ്വകാര്യ മേഖലയിലെ 75% ജോലികളും കന്നഡികർക്ക് സംവരണം ചെയ്തു കൊണ്ടുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ഇന്നലെ കണ്ഠീരവ സ്റ്റുഡിയോയിൽ വച്ചു നടന്ന കന്നഡ രാജ്യോൽസവ ആഘോഷത്തിൻ്റെ ഉൽഘാടന പ്രസംഗത്തിൽ ആണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. കന്നഡികർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നിയമനിർമ്മാണങ്ങളും തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഉന്നത വിദ്യാഭ്യാസ മേഖലകളിലും കന്നഡ ഭാഷാ പഠനം നിർബന്ധമാക്കാനും പദ്ധതിയുണ്ട്. ബെളഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കുമെന്ന രീതിയിൽ വ്യാജ പ്രചാരണം അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നടപടികൾ…
Read Moreസിന്ദഗി, ഹനഗല്‍ ഉപതിരഞ്ഞടുപ്പ്; ഫലം ഇന്ന്
ബെംഗളൂരു:ഒക്ടോബർ 30 ന് വടക്കന്‍ കര്‍ണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗി, ഹനഗല്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ ഒമ്പതുമണിയോടെ ഫല സൂചനകള്‍ ലഭിക്കും.സിന്ദഗിയില്‍ 69.47 ശതമാനവും ഹനഗലില്‍ 83.76 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സിന്ദഗിയില്‍ ജെ.ഡി.എസ് എം.എല്‍.എ എം.സി മനഗുളിയുടെ നിര്യാണത്തെ തുടര്‍ന്നും ഹനഗലില്‍ ബി.ജെ.പി എം.എല്‍ എ ആയിരുന്ന സി.എം. ഉദാസിയുടെ മരണത്തെ തുടര്‍ന്നുമാണ് ഉപതിരഞ്ഞെടുപ്പ്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ രമേഷ് ഭൂസന്നൂരാണ് സിന്ദഗിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി. എം.സ്.…
Read Moreരാത്രി കർഫ്യൂ ;നവംബർ എട്ടിന് ശേഷം ഒഴിവാക്കാൻ ശിപാർശ ചെയ്ത് കോവിഡ് സാങ്കേതിക സമിതി
ബെംഗളൂരു: രണ്ടാം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 10 ന് സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു എന്നാൽ, സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരുന്ന പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കാന്‍ സംസ്ഥാന കോവിഡ് സാങ്കേതിക സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. സംസ്ഥാനത്ത് കോവിഡ് നിരക്കുകള്‍ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും കോവിഡിന്റെ എ.വൈ 4.2 വകഭേദം സംസ്ഥാനത്ത് വലിയ വ്യാപനം സൃഷ്ടിക്കാത്തതിന്നാലും മറ്റു നിയന്ത്രണങ്ങള്‍ തുടര്‍ന്ന് കൊണ്ട് രാത്രി കര്‍ഫ്യൂ നീക്കാമെന്നാണ് സാങ്കേതിക സമിതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.…
Read Moreജിമ്മുകളിൽ ഇനി ആരോഗ്യസുരക്ഷാ സംവിധാനവും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളും ;മാർഗനിർദേശം പുറത്തിറക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു : വ്യായാമം ചെയ്യുന്നതിനിടെ പുനീത് രാജ്കുമാറിന് ഹൃദയാഘാതമുണ്ടായ സാഹചര്യത്തിൽ ജിമ്മുകളുടെയും ഫിറ്റ്‌നസ് കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വ്യായാമം ചെയ്യുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായമെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി സർക്കാർ. പുനീത് രാജ്കുമാറിന്റെ മരണത്തോടെ ജിമ്മുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷിതമായ വ്യായാമത്തെക്കുറിച്ചും വലിയതോതിലുള്ള ചർച്ചകളാണ് നടക്കുന്നത്.അതിനാൽ ജിമ്മുകളിൽ ഒരുക്കേണ്ട ആരോഗ്യസുരക്ഷാ സംവിധാനത്തെക്കുറിച്ചും ഉപകരണത്തെക്കുറിച്ചും വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. ജിമ്മിലെത്തുന്ന ഒരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചുള്ള പരിശീലനങ്ങളെക്കുറിച്ചും മാർഗനിർദേശം നൽകും. ഹൃദ്രോഗ വിദഗ്ധരായ ഡോ. വിവേക് ജവാലി, ഡോ. സി.എൻ. മഞ്ജുനാഥ്,…
Read Moreചൈൽഡ് കെയർ ഹെൽപ്പ് ലൈനിലേക്കുള്ള കോളുകളുടെ എണ്ണത്തിൽ വർദ്ധനവ്
ബെംഗളൂരു : ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ ബോധവൽക്കരണ പരിപാടികൾ ഫലം കണ്ടു, ‘1098’ എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ പാൻഡെമിക് സമയത്ത് കോളുകൾ വർദ്ധിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ, ഹെൽപ്പ് ലൈനിലേക്ക് വിളിച്ച കോളുകൾക്ക് മറുപടി നൽകുന്ന പ്രവർത്തകർ 950-ലധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ശൈശവ വിവാഹങ്ങൾ തടയാനും സ്‌കൂളിൽ പോകാത്ത കുട്ടികളെ തിരികെ കൊണ്ടുവരാനും കുടുംബങ്ങളുമായി നഷ്‌ടപ്പെട്ടുവെന്ന് കരുതപ്പെടുന്ന കുട്ടികളെ വീണ്ടും ഒന്നിപ്പിക്കാനും സഹായിച്ചു. മൈസൂരിൽ, ഗ്രാമീണ സാക്ഷരതാ ആരോഗ്യ പരിപാടിയുടെ ഭാഗമായ വ്യക്തികളും നിസർഗ ഫൗണ്ടേഷന്റെ പ്രവർത്തകരും ആണ് ഹെൽപ്പ് ലൈൻ നിയന്ത്രിക്കുന്നത്.
Read Moreബിഎച്ച് സീരീസ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് വാഹനപ്രേമികൾ ഓൺലൈൻ കാമ്പെയ്‌ൻ ആരംഭിച്ചു
ബെംഗളൂരു: കർണാടക ഗതാഗത വകുപ്പ് പുതിയ വാഹനങ്ങളുടെ ‘ഭാരത് സീരീസ് (ബിഎച്ച്-സീരീസ്)’ രജിസ്ട്രേഷൻ വൈകിപ്പിച്ചതോടെ നഗരത്തിലെ നിരവധി വാഹനയാത്രികർ ഓൺലൈൻ കാമ്പെയ്‌ൻ ആരംഭിച്ചു.#ImplementBHregistrationinKA എന്ന ഹാഷ്‌ടാഗ് കാമ്പെയ്‌ൻ ട്വിറ്ററിൽ ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 ന്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ബിഎച്ച് – സേവനങ്ങളെക്കുറിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു, അത് സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.ബിഎച്ച്-സീരീസ് പ്രധാനമായും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് നീങ്ങുന്ന വാഹനങ്ങളുടെ തടസ്സങ്ങളില്ലാത്ത കൈമാറ്റം സുഗമമാക്കുന്നതിനാണ്.കേന്ദ്രത്തിന്റെ ‘ഒരു രാഷ്ട്രം, ഒരു മോട്ടോർ വാഹന നികുതി’ പദ്ധതിയിലേക്കുള്ള പ്രാഥമിക…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 188 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 318 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.25%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 318 ആകെ ഡിസ്ചാര്‍ജ് : 2941896 ഇന്നത്തെ കേസുകള്‍ : 188 ആകെ ആക്റ്റീവ് കേസുകള്‍ : 8512 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38084 ആകെ പോസിറ്റീവ് കേസുകള്‍ : 2988521…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-11-2021)
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസർഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാർഡുകളാണുള്ളത്.…
Read Moreപുനീത് രാജ്‌കുമാറിന്റെ മരണശേഷം അത്യാഹിത വിഭാഗങ്ങളിൽ വൻ തിരക്ക്
ബെംഗളൂരു : നടൻ പുനീത് രാജ്‌കുമാറിന്റെ ആകസ്‌മിക മരണത്തെത്തുടർന്ന് ഹൃദയ പരിശോധനയ്‌ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. മൈസൂരുവിലെ സർക്കാർ നടത്തുന്ന ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർസച്ചിൽ വെള്ളിയാഴ്ച പുനീത് മരിച്ചതിന് ശേഷം മൈസൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും ആശുപത്രി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായി റിപ്പോർട്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഞായറാഴ്ച നെഞ്ചുവേദന, തോളിൽ വേദന തുടങ്ങിയ പരാതികളുമായി 190 ഓളം പേർ എത്തി. ER-ന് ഒരു ദിവസം പരമാവധി 70 പേരെ…
Read More