യെദിയൂരപ്പയും കട്ടീലുമായി കൂടിക്കാഴ്ച നടത്തി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസം ബസവരാജ് ബൊമ്മേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത് ബിറ്റ് കോയിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ, ഇപ്പോൾ മുൻമുഖ്യമന്ത്രി യെഡിയൂരപ്പയും ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലുമായും മുഖ്യമന്ത്രി ബൊമ്മേ കൂടിക്കാഴ്ച നടത്തി. യദിയൂരപ്പയുമായി നടത്തിയ അരമണിക്കൂർ ചർച്ചയ്ക്കുശേഷം മല്ലേശ്വരം ബിജെപി ആസ്ഥാനത്തെത്തി ബൊമ്മേ കട്ടീലുമായി ഒരു മണിക്കൂറിലേറെ സംസാരിക്കുകയും ചെയ്തു. യഥാർത്ഥ കേസിൽനിന്ന് അന്വേഷണം വഴിതിരിച്ചുവിടാൻ ആയി പിടിയിലായ ശ്രീകൃഷ്ണക്കെതിരെ പോലീസ് ലഹരികേസുകളും മറ്റും കെട്ടിച്ചമച്ചതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.  

Read More

നഗരത്തിൽ അനധികൃത മാലിന്യങ്ങൾ നീക്കാൻ ഒരുങ്ങി ബി.ബി.എം.പി

ബെംഗളൂരു: നഗരവീഥികളിൽ കാണപ്പെടുന്ന അനധികൃത മാലിന്യങ്ങൾ ശനിയാഴ്ചകളിൽ നീക്കം ചെയ്യാനുള്ള പദ്ധതിയുമായി ബിബിഎംപി. ദിവസങ്ങളോളം മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലങ്ങൾ ബ്ലാക്ക് സ്പോട്ട് ആയി തിരിച്ച് ബിബിഎംപി മാർഷലുമാർ അവിടെങ്ങളിലെ മാലിന്യങ്ങൾ ശനിയാഴ്ചകളിൽ നീക്കം ചെയ്യുന്നത് ഉറപ്പ് വരുത്താൻ ആണ് പദ്ധതി. കൂടാതെ ചവറുകൾ വഴിയരികിൽ തള്ളുന്നതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും കോർപ്പറേഷൻ പ്രാധാന്യം നൽകും . മുൻപും ബ്ലാക്ക് സ്പോട്ടുകൾ പൂർണമായും ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും ആളുകൾ പുതിയ സ്ഥലങ്ങൾ കണ്ടെത്തി മാലിന്യം തള്ളിയതായാണ് റിപ്പോർട്ട്. മാർഷലുമാർ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അധികമായി –…

Read More

മഹാമാരിയിൽ വലഞ്ഞ കർഷകർക്ക് അനുഗ്രഹമായി കൃഷിമേള

ബെംഗളൂരു: കാർഷിക വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകൾക്കായി ഹെബ്ബാളിലെ കാർഷിക ശാസ്ത്ര സർവകലാശാല (യു‌എ‌എസ്) ജി‌.കെ‌.വി‌.കെ കാമ്പസിലെ വേദിയിൽ സംഘടിപ്പിച്ച കൃഷി മേള 2021 കർഷകരുടെയും കാർഷികവൃത്തിയോട് അഭിരുചിയുള്ളവരുടെയും സാനിധ്യത്തിൽ  ശ്രദ്ധേയമായി. കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളുടെ ആഘാതം കൃഷിയെ എങ്ങനെ ബാധിച്ചു എന്നത് മേളയിൽ പൂർണ്ണമായി പ്രദർശിക്കപ്പെട്ടു.  മേളയിൽ  പ്രദർശിപ്പിച്ച പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, വിള ഇനങ്ങൾ എന്നിവ കാണാൻ  സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ വർഷത്തെ മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

Read More

കുട്ടികൾക്കുള്ള വാക്‌സിൻ പദ്ധതിയുടെ കാര്യക്ഷമതയില്ലായ്‌മ ആശങ്ക സൃഷ്ടിക്കുന്നു.

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ  വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്. സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. ഈ വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു. ഇന്ത്യയിൽ…

Read More

കേരളത്തിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി.ബസ് വഴിയിൽ കുടുങ്ങിക്കിടക്കുന്നു; പകരം ബസ് സംവിധാനം ഏർപ്പെടുത്തിയില്ല;സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ.

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് തിരിച്ച കേരള ആർ.ടി.സി.യുടെ ഡീലക്സ് ബസ് വഴിയിൽ കുടുങ്ങി. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് പുലർച്ചെ 12:30 യോടെയാണ് ബസ് യന്ത്രത്തകരാറിനെ തുടർന്ന് നിർത്തുകയായിരുന്നു. എന്നാൽ ഇതുവരെ പകരം ബസ് സർവീസ് ഏർപ്പെടുത്താനോ മറ്റ് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്താനോ ഇതു വരെ കെ.എസ്.ആർ.ടി.സി. തയ്യാറായിട്ടില്ല എന്ന് യാത്രക്കാർ പറയുന്നു. അർദ്ധരാത്രി മുതൽ കഴിഞ്ഞ 6 മണിക്കൂർ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വെളിച്ചം പോലും ഇല്ലാത്ത ബസിൽ തുടരുകയാണ്. യാത്രക്കാർ തുടർച്ചയായി കെ.എസ്.ആർ.ടി.സിയെ ബന്ധപ്പെട്ടപ്പോൾ, പകരം ബസ്…

Read More

മറ്റൊരു തരംഗത്തെ നേരിടാൻ മൂന്നാമത്തെ കോവിഡ് ഡോസോ? ബൂസ്റ്റർ ഡോസ് എടുത്ത് ഡോക്ടർമാരും നഴ്സുമാരും.

ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഡോസിനുള്ള നയത്തിൽ“പ്രവർത്തിച്ചു വരുന്നതിനിടയിൽ ”, കർണാടകയിലെ ഉത്കണ്ഠാകുലരായ ആരോഗ്യ പ്രവർത്തകരുംഡോക്ടർമാരും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പല ഡോക്ടർമാരും 2021 ജനുവരിയിൽ ഒന്നാമത്തെ ഡോസ് വാക്‌സിനും രണ്ടാമത്തേത്ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പും എടുത്ത് കഴിഞ്ഞതായി പ്രസ്തുത റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിലും വീണ്ടും അണുബാധകൾ ഉണ്ടാകുന്നതും , പലരുംഐസിയുവിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാകുന്നതും, മരണങ്ങൾ സംഭവിക്കുന്നതും കാണുന്നതിനാൽതങ്ങൾ “ഉത്കണ്ഠാകുലരാണ്” എന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറഞ്ഞു.

Read More

ടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ഇസ്രായേൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാർ

ബെംഗളൂരു: നവംബർ 17 മുതൽ 19 വരെ നടക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്)-2021ൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ചേർന്ന് വേർച്വൽ ആയി ഉദ്ഘാടന പ്രസംഗം നടത്തും. കോൺസുലേറ്റുകളിൽ നിന്നുള്ള വൃത്തങ്ങൾ അനുസരിച്ച്, രണ്ട് പ്രധാനമന്ത്രിമാരും ഓൺലൈനിൽ ഉച്ചകോടിയിൽ പങ്കെടുക്കും. 315 പേരുടെ പ്രതിനിധി സംഘവുമായി ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ സാന്നിധ്യം ഉച്ചകോടിയിൽ ഈ വർഷം ഉണ്ടാകുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ചകോൺസൽ ജനറൽ സാറാ കിർലെവ് പറഞ്ഞു. ഇതിൽ മന്ത്രിമാരും  വ്യവസായ പ്രമുഖരും സംരംഭകരുംഅക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്നു.

Read More

ബിറ്റ്‌കോയിൻ അഴിമതിയിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.

ബെംഗളൂരു: ബിറ്റ്‌കോയിൻ അഴിമതിയിൽ തന്റെ സർക്കാരിലെ ആർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സർക്കാരിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന്  തെളിയിക്കാനാകുമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ നൽകാൻ പ്രതിപക്ഷമായ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. “ആരോപണങ്ങൾ ഉന്നയിക്കുന്നവർ അഴിമതി എന്തിനെക്കുറിച്ചാണെന്നും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും തെളിവുകൾ നൽകട്ടെ. ഞങ്ങളുടെ സർക്കാർ ഏത് അന്വേഷണ ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്നും  സത്യം പുറത്തുവരുമെന്നും” അദ്ദേഹം പറഞ്ഞു.

Read More

ഓരോ ജില്ലകളിലും ന്യൂറോ കെയർ സെന്ററുകൾ വേണം.

ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും ന്യൂറോളജിക്കൽ പരിചരണം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമാണെന്നും നിംഹാൻസ് ഡയറക്ടർ ഡോ.പ്രതിമ മൂർത്തി പറഞ്ഞു. വ്യാഴാഴ്ച ബാംഗ്ലൂർ ന്യൂറോളജിക്കൽ സൊസൈറ്റിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെയും സഹകരണത്തോടെ നിംഹാൻസ് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. “നമ്മൾക്ക്  ഓരോ ജില്ലകളിലും താലൂക്കുകളിലും ന്യൂറോ കെയർ സെന്ററുകൾ ആവശ്യമാണ്, അങ്ങനെവരുമ്പോൾ  രോഗികൾക്ക് നിംഹാൻസിലേക്ക് യാത്ര ചെയ്യേണ്ടതില്ല ”എന്ന് ഡോ പ്രതിമ പറഞ്ഞു. നാഡീസംബന്ധമായ പരിചരണത്തിന്റെ…

Read More

ഒളിവിൽ പോയ പ്രതി 14 വർഷത്തിന് ശേഷം പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ വിജയനഗർ ഏരിയയിൽ 25 കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2007 മുതൽ ഒളിവിൽപോയ ഡ്രൈവർ പി മതിവണ്ണനെ ബുധനാഴ്ച തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നും പിടികൂടി. തിരുപ്പൂർ സ്വദേശിയായ പ്രതി 2005ൽ ഏതാനും യാത്രക്കാരെ ഇറക്കിവിടാൻ തൊഴിലുടമയുടെ എസ്‌യുവിയിൽ ബെംഗളൂരുവിലെത്തിയിരുന്നു. തിരികെ നാട്ടിലേയ്ക്ക് പോവുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന വാഹനം ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബൈക്ക് യാത്രികൻ തല്ക്ഷണം മരിച്ചു. തുടർന്ന് അശ്രദ്ധ മൂലം മരണത്തിന് കാരണമായ കുറ്റം ചുമത്തി മതിവണ്ണനെ…

Read More