രാജ്യത്ത് ആദ്യമായി ബിഎസ് VI ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങി; ബിഎംടിസി

ബെംഗളൂരു : അശോക് ലെയ്‌ലാൻഡിൽ നിന്ന് വാങ്ങിയ വാഹനങ്ങളുടെ ആദ്യ ബാച്ച് ശനിയാഴ്ച ഉദ്യോഗസ്ഥർ പരിശോധിച്ചതോടെ ബിഎസ് VI ബസുകൾ ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാന ഗതാഗത യൂട്ടിലിറ്റിയായി ബിഎംടിസി മാറി. 2017-18 ബജറ്റിൽ അനുവദിച്ച തുകയിൽ നിന്ന് 565 ബസുകൾ വാങ്ങാൻ കോർപ്പറേഷൻ കമ്പനിക്ക് വർക്ക് ഓർഡർ നൽകി. കമ്പനിയിൽ നിന്ന് 50 ഷാസികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. ബോഡി പണിയുന്നതിനും വാഹനങ്ങൾ പെയിന്റ് ചെയ്യുന്നതിനുമുള്ള ജോലികൾ നടന്നുവരികയാണ്. ബിഎസ് VI ബസുകൾ അവയുടെ ബിഎസ് IV നെക്കാൾ മലിനീകരണം കുറവാണ് കൂടാതെ…

Read More

ബെംഗളൂരുവിൽ മഴ തുടരും

ബെംഗളൂരു : ആൻഡമാൻ കടലിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ നഗരത്തിലെ മഴ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യത.മഴയ്ക്ക് ശേഷം തണുപ്പ് ആരംഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ അടുത്ത കുറച്ച് ദിവസങ്ങളിലും മഴ തുടരും. അതിനുശേഷം,പുതിയ ന്യുനമർദ്ദം രൂപപ്പെട്ടില്ലെങ്കിൽ, തണുപ്പ് ആരംഭിക്കും,എന്ന് ഐഎംഡിയിലെ ശാസ്ത്രജ്ഞനായ രാജവേൽ മാണിക്കം പറഞ്ഞു. ശനിയാഴ്ച രാത്രി പലയിടത്തും നേരിയ തോതിൽ മഴ ലഭിച്ചെങ്കിലും, മേഘാവൃതമായ ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച സൂര്യപ്രകാശം ലഭിച്ചതിൽ ആളുകൾ സന്തോഷിച്ചു. എന്നിരുന്നാലും, പകൽ…

Read More

മാനദണ്ഡങ്ങൾ ലംഘിച്ച 5000 ൽ അധികം കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകാൻ ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിലെ ബൈലോകളും അനുവദിച്ച പ്ലാനുകളും ലംഘിച്ച് നിർമ്മിച്ചതായി സംശയിക്കുന്ന 5,000-ത്തിലധികം അനധികൃത കെട്ടിടങ്ങൾക്കെതിരെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി)യുടെ നടപടി. കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ തുടരുകയാണെന്നും ഉടമകൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ബി‌ബി‌എം‌പി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അംഗീകരിച്ച 8,486 കെട്ടിട പ്ലാനുകളിൽ 5,223 കെട്ടിടങ്ങൾ ഇതുവരെ അനുവദിച്ച പ്ലാനുകൾ ലംഘിച്ച് നിർമ്മിച്ചതായി കണ്ടെത്തി. ഇത് 84% ലംഘനങ്ങളാണ്, കൂടാതെ എല്ലാ ഉടമകൾക്കും ബിബിഎംപി നോട്ടീസ് നൽകിയിട്ടുണ്ട്. നഗരത്തിലെ കെട്ടിട തകർച്ച കേസുകളുടെ പശ്ചാത്തലത്തിൽ ബിബിഎംപി യെ രൂക്ഷമായി വിമർശിച്ച…

Read More

നിയമ ബിരുദ പരീക്ഷകൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

ബെംഗളൂരു: വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ പരിഗണിച് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെ.എസ്.എൽ.യു) യുടെ നാളെ ആരംഭിക്കാനിരുന്ന നിയമ ബിരുദ പരീക്ഷകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അശോക് എസ് കിനഗിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (14-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 236 റിപ്പോർട്ട് ചെയ്തു. 264 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.24% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 264 ആകെ ഡിസ്ചാര്‍ജ് : 2945679 ഇന്നത്തെ കേസുകള്‍ : 236 ആകെ ആക്റ്റീവ് കേസുകള്‍ : 7997 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38145 ആകെ പോസിറ്റീവ് കേസുകള്‍ : 2991850…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (14-11-2021).

കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,463 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

വാർഡ് കമ്മിറ്റി യോഗങ്ങൾ ചേരാതെ നഗരത്തിലെ 11 വാർഡുകൾ

ബെംഗളൂരു: നഗരത്തിലെ 11 വാർഡുകളിൽ ഇതുവരെ വാർഡ് കമ്മിറ്റി യോഗങ്ങൾ നടന്നിട്ടില്ലെന്ന് ശനിയാഴ്ച ജനാഗ്രഹ നടത്തിയ സർവേ വെർച്വൽ വാർഡ് കമ്മിറ്റി ശിൽപശാലയിൽ പറഞ്ഞു. കുഴികൾ, കുഴൽക്കിണറുകൾ, നടപ്പാതകൾ എന്നീ മൂന്ന് പ്രധാന പ്രവൃത്തികൾ മെച്ചപ്പെടുതാൻ വേണ്ടി ഓരോ വാർഡിനും 60 ലക്ഷം രൂപ വീതം അനുവദിച്ചു. 400-ലധികം താമസക്കാരും നോഡൽ ഓഫീസർമാരും അവരുടെ വാർഡുകൾ മെച്ചപ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ചർച്ച ചെയ്യുന്നതിനും കൂടാതെ വാർഡ് കമ്മിറ്റികൾക്ക് അനുവദിച്ച 60 ലക്ഷം രൂപ ഫലപ്രദമായി എങ്ങനെ വിനയോഗിക്കണമെന്നും ചർച്ച നടത്തുന്നതിന് വേണ്ടിയുമാണ് ഇവർ ശിൽപശാലയിൽ…

Read More

2021-22 അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ ക്രമത്തിൽ കർശന നിബന്ധനകളുമായി സംസ്ഥാന സർക്കാർ.

ബെംഗളൂരു: നടപ്പ് അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ 85 % മാത്രം ഈടാക്കിയാൽ മതിയെന്ന് സ്വകാര്യ സ്കൂളുകളോട് സംസ്ഥാന സർക്കാർ. എല്ലാ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ വികസന ഫണ്ട് ഉൾപ്പെടെ മറ്റു ഫീസുകൾ വാങ്ങാൻ പാടില്ല എന്നും ഉത്തരവിലുണ്ട്. 70% ശതമാനം മാത്രം ഫീസ് ഈടാക്കാൻ പാടുള്ളു എന്ന് സർക്കാർ നിർദേശിച്ചിരുന്ന 2019 – 20 അധ്യയനവർഷത്തിൽ മിക്ക സ്കൂളുകളും മുഴുവൻ ഫീസും ഈടാക്കിയതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കൂടുതൽ ഫീസ് ഈടാക്കിയവർ…

Read More

നിർബന്ധിത മതപരിവർത്തന നിരോധന നിയമം വൈകില്ല; ബസവരാജ് ബൊമ്മെ

ബെംഗളൂരു: സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തന നിരോധന നിയമം അതികം വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. അടുത്ത നിയമസഭാ കൗൺസിൽ സമ്മേളനത്തിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കും എന്നാണ് സൂചന. വിവിധ മഠാധിപതിമാരിൽ നിന്നും ഉള്ള സമ്മർദത്തെ തുടർന്നാണി തീരുമാനം. ഹിന്ദു ജനജാഗൃതി സമിതി കൺവീനർ മോഹനൻ ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയ അൻപതോളം മഠാധിപതിമാർ നിയമം ഉടൻ നടപ്പിലാക്കണമെന്ന് സമ്മർദവുമായി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. മതം മാറുന്നവർക്ക് പട്ടിക വിഭാഗം മറ്റു പിന്നോക്ക വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിക്കണം…

Read More

ലാപ്ടോപ്പ് മോഷണം; 3 ഐടി കമ്പനി ജീവനക്കാർ പിടിയിൽ

ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സ്വകാര്യ ഐടി സ്ഥാപനത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന 1070 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പുകൾ മുമ്പ് സ്ഥാപനത്തിലെ ജീവനക്കാർ ഉപയോഗിച്ചിരുന്നതായതിനാൽ സർവീസ് ചെയ്യാൻ ഉദ്ദേശിച്ചുവെച്ചിരുന്നതാണ് അവ മോഷ്ടിക്കുകയും കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ആണ് പ്രതികൾ ചെയ്തത്, വിറ്റ ലാപ്‌ടോപ്പുകൾ ഇനിയും വീണ്ടെടുക്കാനുണ്ട്. ഒക്‌ടോബർ 15ന് സ്ഥാപനത്തിന്റെ ഇലക്ട്രിക്കൽ ചേമ്പറിനുള്ളിൽ സൂക്ഷിച്ചിരുന്ന 10 ലാപ്‌ടോപ്പുകൾ സെക്യൂരിറ്റി സൂപ്പർവൈസർ സജി മോൻ ജോണിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം പുറത്തറിഞ്ഞത്. സിസിടിവി ക്യാമറകൾ സ്വിച്ച്…

Read More