കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-12-2021).

കേരളത്തില് ഇന്ന് 2514 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര് 192, കണ്ണൂര് 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസര്ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 23. 12.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 26,605 ഇതുവരെ രോഗമുക്തി നേടിയവർ: 51,55, 142 ജില്ലയിൽ ികിത്സയിലുള്ള വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം കൊല്ലം 458 841 145 പത്തനംതിട്ട 4838 199 ആലപ്പുഴ 135 987 157 കോട്ടയം 117 362 72 ഇടുക്കി 258 539 197 65 എറണാകുളം 3158 62 തൃശ്ശൂർ 369 1336 593 പാലക്കാട് 192 4404 183 മലപ്പുറം 66 2272 60 111 കോഴിക്കോട് 693 165 വയനാട് 305 1498 479 കണ്ണൂർ 78 3425 119 166 കാസറഗോഡ് 917 248 49 ആകെ 1358 52 2514 818 3427 26605"
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,345 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,27,397 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 3948 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 26,605 കോവിഡ് കേസുകളില്, 8.8 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 269 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,861 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 18 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3427 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 841, കൊല്ലം 199, പത്തനംതിട്ട 157, ആലപ്പുഴ 72, കോട്ടയം 197, ഇടുക്കി 62, എറണാകുളം 593, തൃശൂര് 183, പാലക്കാട് 60, മലപ്പുറം 165, കോഴിക്കോട് 479, വയനാട് 119, കണ്ണൂര് 248, കാസര്ഗോഡ് 52 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 26,605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,55,142 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us