ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹിൽസ്റ്റേഷനായ നന്ദി ഹിൽസ് നവംബർ 15 ന് ശേഷം സഞ്ചാരികൾക്കായി വീണ്ടും തുറക്കും. കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് 24 ന് ഹിൽ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് ഒലിച്ചുപോയിരുന്നു. ഈ അടുത്ത കാലത്ത് പ്രശസ്തമായ മലനിരകളിൽ ഉരുൾപൊട്ടലുണ്ടാകുന്ന ആദ്യ സംഭവമാണിത്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ചും റോഡിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്തും ഹിൽസ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് പുനർനിർമിക്കുകയാണ് ഇപ്പോൾ അധികൃതർ.
അപ്രോച്ച് റോഡിന്റെ പണി അന്തിമഘട്ടത്തിലാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. നേരത്തേ താത്കാലിക റോഡ് നിർമിച്ചെങ്കിലും ദിവസങ്ങൾക്കകം തകർന്നു. അതിനാലാണ് അധികാരികൾ റോഡിന്റെ ഗുണനിലവാരം ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്, ഇപ്പോൾ 80 ലക്ഷം രൂപ ചെലവിൽ പുതിയ പാച്ച് റോഡ് നിർമ്മിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.