ബെംഗളൂരു : സംസ്ഥാനത്തെ നല്ലൊരു ശതമാനം ആളുകളും വിശ്വാസികളാണ്.രാഷ്ട്രീയ മേഖലയിലും സിനിമാ മേഖലയിലും മറ്റും കടുത്ത വിശ്വാസം പുലർത്തുന്നവരും അന്ധവിശ്വാസം പിൻതുടരുന്നവരും നിരവധി ഉണ്ട്.
സംസ്ഥാനത്ത് വർഷങ്ങളായി മുഖ്യമന്ത്രിമാർക്കിടയിൽ നില നിൽക്കുന്ന ഒരു അന്ധവിശ്വാസമാണ് ചാമരാജനഗർ ജില്ല സന്ദർശിക്കുന്ന മുഖ്യമന്ത്രിമാർക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല എന്നതും അധികാര നഷ്ടം ഉണ്ടാവും എന്നതും.
അതു കൊണ്ട് തന്നെ മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ബി.എസ്.യെദിയൂരപ്പ, ജഗദീഷ് ഷെട്ടാർ എന്നിവരൊന്നും മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ ജില്ല സന്ദിരശിച്ചിട്ടില്ല, അത്യാവശ്യ സന്ദർഭങ്ങളിൽ പ്രതിനിധികളായി മറ്റ് മന്ത്രിമാരെ അയക്കുകയാണ് പതിവ്.
എന്നാൽ ഈ പതിവിന് മാറ്റം വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ചാമരാജ് നഗർ മെഡിക്കൽ കോളേജിൻ്റെ ഉൽഘാടനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം മുഖ്യമന്ത്രിയും പങ്കെടുത്തു.
ജില്ലയിലെ വിവിധ പാർട്ടി പരിപാടികളിൽ ബി.ജെ.പി പ്രവർത്തകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു.
ചാമരാജ് നഗർ സന്ദർശിക്കാൻ വിമുഖത കാണിക്കാത്ത മുഖ്യമന്ത്രിയായിരുന്നു അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയ സിദ്ധരാമയ്യയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.