ബെംഗളൂരു : ഉപഭോക്താക്കൾക്ക് അനുകൂലമായ നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണ് ,ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടതിൻ്റെ പേരിൽ ഒരു അഭിഭാഷകൻ നടത്തിയ നിയമപ്പോരാട്ടം ശ്രദ്ധേയമാകുന്നത്.
2016 സെപ്റ്റംബർ 15ന് അഭിഭാഷകനായ രാജണ്ണ (57) യും സുഹൃത്തുക്കളും സിറ്റിയിലെ കപാലി തീയേറ്ററിന് എതിർ വശത്തുള്ള ഹോട്ടലിൽ നിന്ന് ഗുലാം ജാമൂണും മസാല ദോശയും ഓർഡർ ചെയ്തു, കൊണ്ടുവന്ന ജാമൂണിൽ ചത്ത പാറ്റയെ കണ്ടപ്പോൾ അതിൻ്റെ വീഡിയോയും ഫോട്ടോയും എടുത്തു കൊണ്ടിരിക്കുമ്പോൾ ഹോട്ടൽ ജീവനക്കാർ അദ്ദേഹത്തെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി.
ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല, പിന്നീട് അദ്ദേഹം ശാന്തിനഗറിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.
2018 സെപ്റ്റംബർ 24 ന് ജില്ലാ ഫോറം ഹോട്ടലുകാർക്ക് നോട്ടീസ് നൽകിയെങ്കിലും അവർ അതിന് വിശദീകരണം ഒന്നും നൽകിയില്ല.
55000 രൂപ പിഴയടക്കണം എന്ന വിധി വന്നതോടെ കമത്ത് ഹോട്ടൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചു, കയ്യേറ്റം ഉണ്ടായിട്ടില്ല എന്നും മറ്റ് ഗൂഡ ലക്ഷ്യമാണ് പരാതിക്കാരന് എന്നും ആരോപിച്ചു.മുൻപത്തെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ല എന്നും വാദിച്ചു.
നിയമപരമായ ചെലവായ 5000 രൂപയും ചേർത്ത് 55000 രൂപ പരാതിക്കാരന് നൽകാൻ വിധിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.